സിഡ്നി: ഹാർട്ട് ബീറ്റ്സ് ആൻഡ് ടോക്ക് വുഡ് ഇവൻസിന്റെ ആഭിമുഖ്യത്തിൽ മലയാളക്കര നെഞ്ചിലേറ്റിയ അനുഗ്രഹീത കലാകാരൻ ശ്രീ. സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ ജൂലൈ 19 ന് ലൈവ് മ്യൂസിക്കൽ കൺസെർട്ട് സിഡ്നിയിൽ അരങ്ങേറുന്നതാണ്. ഇതാധ്യമായാണ് സ്റ്റീഫൻ ദേവസിയുടെ മുഴുവൻ ബാൻഡ് സംഘം ഓസ്ട്രേലിയയിലേക്ക് വരുന്നത്.
സിഡ്നിയിൽ VIVID ENTERTAINMENTS സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ ഇൻഡോസ് റിതംസ് സിഡ്നി അവതരിപ്പിക്കുന്ന fusion ചെണ്ടമേളവും ഉണ്ടായിരിക്കുന്നതാണ്, അതും ഓസ്ട്രേലിയയിൽ ആദ്യമായി! കൂടാതെ സിഡ്നിയിലെ വിവിധ നൃത്ത ഗ്രൂപ്പുകൾ അവതരിപ്പിക്കുന്ന കലാവിരുന്നും ,ലൈവ് ഫുഡ് സ്റ്റോളുകളും പരിപാടിയുടെ മാറ്റുകൂട്ടുമെന്ന് സംഘാടകർ വ്യക്തമാക്കി.
സ്റ്റീഫൻ ദേവസി ഷോയുടെ ടിക്കറ്റ് സെയിൽ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു.ജനറൽ ടിക്കറ്റ് എൻട്രി 80 ശതമാനത്തിനു മുകളിൽ വിറ്റു കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.ഇനിയും ടിക്കറ്റുകൾ എടുക്കാത്തവർ എത്രയും വേഗം ടിക്കറ്റുകൾ സ്വന്തമാക്കണമെന്നും സംഘാടകർ വ്യക്തമാക്കി. അത്യാഡംബര ലൈറ്റ് ആൻഡ് സൗണ്ടിന്റെ പ്രത്യേകതകളാൽ അണിയിച്ചൊരുക്കുന്ന ഈ പ്രോഗ്രാമിന്റെ പ്രേക്ഷകപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വൈകിട്ട് 6 30ന് ഗേറ്റുകൾ തുറക്കുമെന്നും ഏഴുമണിക്ക് പരിപാടി കൃത്യം ആരംഭിക്കുമെന്നും സംഘാടകർ അറിയിച്ചു.
July 19 സിഡ്നി Stanhope Garden’s ൽ 6:30pm നാണ് ലൈവ് മ്യൂസിക് ഷോ. പരിപാടിയുടെ Online tickets sale കുറഞ്ഞ നിരക്കിൽ അതും സ്പെഷ്യൽ ഡിസ്കൗണ്ട് ആയി ബുക്കിങ്ങ് തുടങ്ങി കഴിഞ്ഞു. ഈ പ്രോഗ്രാം കാണുവാനുള്ള അസുലഭ അവസരം നഷ്ടപെടാതിരിക്കുവാൻ ഉടൻ ടിക്കറ്റ്സ് ബുക്ക് ചെയ്യുക.
https://www.trybooking.com/CRNDY
കൂടുതൽ വിവരങ്ങൾക്കും അന്വേഷങ്ങൾക്കും പരിപാടിയുടെ സംഘാടകരായ
ഷിജോ പി ജോസ് , മൊയ്തീൻ ഹബീബ് ജോമേഷ് ടോമി ജോസ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
MOITHEEN HABEEB :0468713439
SHIJO P JOSE : 0481785999
JOMESH TOMY JOSE : 0421187625″
ലോകമെമ്പാടുമുള്ള സ്റ്റേജുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടള്ള സ്റ്റീഫൻ ദേവസിയുടെ മാന്ത്രിക വിരലുകൾക്കൊപ്പം ചുവടുവെച്ചും സംഗീതത്തിന്റെ മാസ്മരിക ഇന്ദ്രജാലത്തിൽ ആറാടുന്നതിനും ജൂലൈ 19 ന് നമുക്ക് തയ്യാറെടുക്കാം.































