ക്വീൻസ്‌ലാൻഡ്: ഓസ്ട്രേലിയയില്‍ ഐഒസി ക്വീൻസ്‌ലാൻഡ് സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഖ്യഅതിഥിയായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാൻ പങ്കെടുക്കും.
ഓഗസ്റ്റ് 17ന് ക്വീൻസ്‌ലാൻഡിലെ ഗോള്‍ഡ് കോസ്റ്റില്‍ വച്ച് നടത്തപ്പെടുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ വർണശബളമായ ഘോഷയാത്രയും പതാക പ്രയാണവും നടത്തപ്പെടും.
സംസ്കാരിക വൈവിധ്യങ്ങളായ പരിപാടികള്‍ അരങ്ങേറുന്ന സയാഹ്നത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.































