മെൽബൺ : വ്യത്യസ്തമായ രുചിഭേദങ്ങളുടെ സ്നേഹം തിളയ്ക്കുന്ന പാചകപ്പുരയാണ് എന്നും മലയാളികളുടെ മനസ്സ്.
ഒരു നാടിന്റെ സാംസ്കാരിക പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന അനവധി ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണം. അത്തരത്തിൽ നാവിൽ തുമ്പിൽ അലിഞ്ഞിറങ്ങുന്ന സ്നേഹത്തിന്റെ രസമുകുളങ്ങളുമായി Cranbourne മലയാളികൾക്ക് മുന്നിലേക്ക് എത്തുകയാണ് നാളെ ഞായറാഴ്ച (28-7-2024) ബെസ്റ്റ് കഫെ.
കടൽ കടന്നെത്തിയതും കടൽ കടന്നുപോയതുമായ ചരിത്രത്തിനൊപ്പം എരിവും പുളിയും മധുരവുമെല്ലാം ചേർന്നുളള സ്നേഹ സുഗന്ധമായി ഭക്ഷണ പ്രേമികളുടെ ഹൃദയം കവരുവാനുള്ള തയ്യാറെടുപ്പിലാണ് തങ്ങൾ എന്ന് ബെസ്റ്റ് കഫെ മാനേജ്മെന്റ് അറിയിച്ചു. ഞായറാഴ്ച രാവിലെ 10. 30 ന് ആണ് ഗ്രാൻഡ് ഓപ്പണിങ്.
കേരള തനിമയുള്ള വിഭവങ്ങൾ, വിവിധതരം സ്നാക്സുകൾ, മനം മയക്കും ബിരിയാണികൾ , നാവിൽ കപ്പലോടും വിധത്തിലുള്ള കറികൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത രുചിഭേദങ്ങളാണ് ഭക്ഷണ ആസ്വാദകർക്കായി ഒരുക്കിയിരിക്കുന്നത് എന്ന് ബെസ്റ്റ് കഫെ മാനേജ്മെന്റ് അറിയിച്ചു. രുചി ഭേദങ്ങളിൽ ആറാടാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായും റസ്റ്റോറന്റ് ഭാരവാഹികൾ വ്യക്തമാക്കി.
Take away starts from 12.30 on 28/07/24






























