Cranbourne : രുചിക്കൂട്ടുകളിൽ വ്യത്യസ്തത നിറച്ച് ഭക്ഷണപ്രേമികൾക്ക് മുന്നിൽ നവരസങ്ങൾ നിരത്താനൊരുങ്ങുകുകയാണ് ഞായറാഴ്ച രാവിലെ 10.30 ന് ഗ്രാൻഡ് ഓപ്പണിങ്ങുമായി Cranbourne ലുള്ള ബെസ്റ്റ് കഫെ.
നമ്മളിൽ മിക്കവർക്കും ഒരു വിഭവം മാത്രമല്ല ബിരിയാണി. അതൊരു വികാരമാണ്. നമുക്കോരോരുത്തർക്കും പ്രിയപ്പെട്ട ബിരിയാണികളും അതിനെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകളും ഉണ്ട്. മിഡിൽ ഈസ്റ്റേൺ, സെൻട്രൽ ഏഷ്യൻ, സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലെ ജനപ്രിയ വിഭവമാണ് ബിരിയാണി, ഇന്ത്യയിൽ ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണമാണിത്, അതിനാൽ ‘ഏറ്റവും ജനപ്രിയമായ ഇന്ത്യൻ ഭക്ഷണം’ എന്ന ടാഗ്.അത്തരത്തിൽ Cranbourne നിവാസികൾക്ക് മുന്നിലേക്ക് വ്യത്യസ്തവും രുചിയേറിയതുമായ ബിരിയാണിയുമായി എത്തുകയാണ് നാളെ ഞായറാഴ്ച (28-7-2024) ബെസ്റ്റ് കഫെ.
ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി, മട്ടൻ ബിരിയാണി, കപ്പ ബിരിയാണി തുടങ്ങി വായിൽ കപ്പലോടാൻ പാകത്തിന് വ്യത്യസ്തങ്ങളായ ചേരുവകൾ കൊണ്ടും രുചി ഭേദങ്ങൾ കൊണ്ടും ഭക്ഷണാസ്വാധകരെ വരവേൽക്കാനൊരുങ്ങുകയാണ് ബെസ്റ്റ് കഫെ.
Take away starts from 12.30 on 28/07/24






























