Tuesday, September 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

കുട്ടികളെ തീവ്ര ആശയങ്ങളിലേക്കു നയിക്കുന്നതിൽ സമൂഹ മാധ്യമങ്ങളുടെ പങ്ക് ഗൗരവമേറിയതാണെന്ന് ഓസ്ട്രേലിയൻ രഹസ്യാന്വേഷണ ഏജൻസി മേധാവി

by Kerala News Web Desk 04
October 12, 2024
in AUSTRALIA
0 0
A A
കുട്ടികളെ തീവ്ര ആശയങ്ങളിലേക്കു നയിക്കുന്നതിൽ സമൂഹ മാധ്യമങ്ങളുടെ പങ്ക് ഗൗരവമേറിയതാണെന്ന് ഓസ്ട്രേലിയൻ  രഹസ്യാന്വേഷണ ഏജൻസി മേധാവി
Share on WhatsappShare on FacebookShare on TwitterShare on Telegram

അഡലെയ്‌ഡ് : കുട്ടികളെ തീവ്ര ആശയങ്ങളിലേക്കു നയിക്കുന്നതിൽ സമൂഹ മാധ്യമങ്ങളുടെ പങ്ക് ഗൗരവമേറിയതാണെന്ന് രാജ്യത്തെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസി മേധാവി മൈക്ക് ബർഗെസ്. രാജ്യത്തെ ഏറ്റവും പുതിയ തീവ്രവാദ കേസുകളിൽ ഉൾപ്പെട്ടിരിക്കുന്നത് കൗമാരക്കാരാണെന്നും അതിൽ 14 വയസ് മാത്രം പ്രായമുള്ളയാൾ വരെയുണ്ടെന്ന്യം ബർഗെസ് പറഞ്ഞു. സമൂഹ മാധ്യമങ്ങൾ ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് അഡ്‌ലെയ്ഡിൽ നടന്ന ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ഓസ്ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷൻ്റെ (എ.എസ്.ഐ.ഒ) ഡയറക്‌ടർ ജനറൽ.
സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കങ്ങൾക്കിടയിലാണ് സൗത്ത് ഓസ്ട്രേലിയ, ന്യൂ സൗത്ത് വെയിൽസ് സർക്കാരുകൾ കഴിഞ്ഞ ദിവസം ഉച്ചകോടി സംഘടിപ്പിച്ചത്.

സമൂഹ മാധ്യമങ്ങളും ഡിജിറ്റൽ സാങ്കേതിക വിദ്യകളും ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന രീതികളെക്കുറിച്ച് മൈക്ക് ബർഗെസ് മുന്നറിയിപ്പ് നൽകി. യുവാക്കൾ ഉൾപ്പെടുന്ന ഭീകരവാദ കേസുകൾ ആശങ്കജനകമാംവിധം വർധിച്ചതായി അദ്ദേഹം പറഞ്ഞു.രാജ്യത്തെ പുതിയ തീവ്രവാദ കേസുകളിലെ പ്രതികളെല്ലാം കൗമാരക്കാരാണ്. സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നെങ്കിലും ഈ ഓരോ സംഭവങ്ങളിലും ഇന്റർനെറ്റ് ഒരു പ്രധാന ഘടകമായിരുന്നു. എഎസ്ഐയുടെ പരിഗണനയിലുള്ള തീവ്രവാദ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളിൽ 20 ശതമാനം പേർ പ്രായപൂർത്തിയാകാത്തവരാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഒരു സമയത്ത് നാം നമ്മുടെ കുട്ടികൾക്ക് ഇന്റർനെറ്റിൻ്റെ എല്ലാ ഉള്ളടക്കത്തിലേക്കും പൂർണമായ പ്രവേശനം അനുവദിച്ചു. നമ്മുടെ ചില കൗമാരക്കാർ നാസി പതാകകളും ക്രൈസ്റ്റ് ചർച്ചിലെ കൊലയാളിയുടെ ഛായാചിത്രങ്ങളും അവരുടെ കിടപ്പുമുറിയുടെ ചുവരുകളിൽ തൂക്കിയിടുന്നു. ചിലർ ശിരഛേദം ചെയ്യുന്ന വീഡിയോകൾ പങ്കിടുന്നു. മതവിശ്വാസത്തിൻ്റെ പേരിൽ കൊല്ലാൻ പോലും മടിയില്ലാത്ത ഓസ്ട്രേലിയൻ യുവാക്കളുടെ എണ്ണം വർധിക്കുകയാണോ എന്ന ആശങ്ക അദ്ദേഹം പങ്കുവെച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) തീവ്രവാദികളുടെ ജോലി എളുപ്പമാക്കുന്നു. തീവ്രവാദികളുടെ കൈകളിലെ ആയുധമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികൾ എ.ഐ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ഇതിനകം വിവരം ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയുള്ള റിക്രൂട്ട്‌മെന്റ് കാമ്പെയ്‌നുകൾക്കായി അവർ ഇത് ഉപയോഗിക്കാൻ ശ്രമിക്കും.

ഓസ്ട്രേലിയക്കാർ വിദേശത്തുള്ള തീവ്രവാദികളുമായി ആശയവിനിമയം നടത്തുന്നതടക്കമുള്ള വിവരങ്ങൾ സുരക്ഷാ അധികാരികൾക്ക് ലഭിച്ചിട്ടുള്ളതായും ബർഗെസ് വെളിപ്പെടുത്തി. ഇൻ്റർനെറ്റിന്റെ ഇരുണ്ട ഇടങ്ങളിലേക്കുള്ള ഒരു ഗേറ്റ്വേയായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു – ‘ടെറർഗ്രാം’ എന്നറിയപ്പെടുന്ന ഒരു ടെലഗ്രാം ചാറ്റ് റൂം ഇതിനുദാഹരണമാണ്. ഓസ്ട്രേലിയക്കാർ ഉൾപ്പെടെ തീവ്രവാദികളുമായി ആശയവിനിമയം നടത്താൻ ടെറർഗ്രാം ഉപയോഗിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തികൾക്ക് സ്വയം തീവ്രവാദ ആരശയങ്ങളിലേക്ക് ആകർഷിക്കപ്പെടാനുള്ള വഴികൾ ഏറെയാണ്. ഈ പ്രക്രിയയ്ക്ക് മാസങ്ങളും വർഷങ്ങളും വേണ്ട,വെറും ദിവസങ്ങൾ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു .

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്
AUSTRALIA

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

September 29, 2026
1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ  കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും
AUSTRALIA

1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

September 29, 2026
ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു
AUSTRALIA

ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

September 29, 2026
ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്
AUSTRALIA

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

September 28, 2026
ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ
AUSTRALIA

ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

September 28, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
Next Post
വളര്‍ത്തുനായയുടെ ആക്രമണത്തില്‍ യുവതിയുടെ കൈ അറ്റു

വളര്‍ത്തുനായയുടെ ആക്രമണത്തില്‍ യുവതിയുടെ കൈ അറ്റു

പ്രാവുകളെ ഉപയോഗിച്ച് വീടുകൾ കൊള്ളയടിക്കുന്ന യുവാവ്! ഒടുവിൽ കുടുങ്ങി

പ്രാവുകളെ ഉപയോഗിച്ച് വീടുകൾ കൊള്ളയടിക്കുന്ന യുവാവ്! ഒടുവിൽ കുടുങ്ങി

പിതൃത്വ അവധി കഴിഞ്ഞെത്തിയപ്പോൾ പിരിച്ചുവിട്ടു, 41 കോടി ആവശ്യപ്പെട്ട് കമ്പനിക്കെതിരെ കേസുമായി ജീവനക്കാരൻ

പിതൃത്വ അവധി കഴിഞ്ഞെത്തിയപ്പോൾ പിരിച്ചുവിട്ടു, 41 കോടി ആവശ്യപ്പെട്ട് കമ്പനിക്കെതിരെ കേസുമായി ജീവനക്കാരൻ

ഞെട്ടിക്കുന്ന റിപ്പോർട്ട്; എട്ടിൽ ഒരു പെൺകുട്ടി 18 വയസ്സിന് മുമ്പ് ലൈം​ഗികാതിക്രമത്തിന് ഇരയാവുന്നു, യുണിസെഫ്

ഞെട്ടിക്കുന്ന റിപ്പോർട്ട്; എട്ടിൽ ഒരു പെൺകുട്ടി 18 വയസ്സിന് മുമ്പ് ലൈം​ഗികാതിക്രമത്തിന് ഇരയാവുന്നു, യുണിസെഫ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

September 29, 2026
ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

September 29, 2026
1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ  കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

September 29, 2026
ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

September 29, 2026
ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist