മെൽബൺ: ജൂലൈ മാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസപ്രവർത്തനങ്ങൾക്ക് 146,707.41 ഓസ്ട്രേലിയൻ ഡോളർ (82 ലക്ഷം രൂപ)നല്കാൻ സാധിച്ചുവെന്ന് മെൽബൺ സീറോ മലബാർ രൂപത അധ്യക്ഷൻ അഭിവന്ദ്യ ജോൺ പനംതോട്ടത്തിൽ പിതാവ് സർക്കുലറിലൂടെ അറിയിച്ചു.
രൂപതയിലെ എല്ലാ ഇടവകളിലും മിഷനുകളിലും നിന്നും ഓഗസ്റ്റ് മാസത്തിൽ വിശുദ്ധ കുർബാന മധ്യേ പ്രത്യേക സ്തോത്ര കാഴ്ചയിലൂടെ ശേഖരിച്ച തുകയാണ് പുനരധിവാസപ്രവർത്തങ്ങൾക്കായി ദുരിതമേഖല ഉൾപ്പെടുന്ന മാനന്തവാടി, താമരശ്ശേരി രൂപതകൾക്കായി നല്കിയത്. സമാനതകളില്ലാത്ത തീരാദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ കാണിച്ചഅചഞ്ചലമായ പിന്തുണയ്ക്കും അനുകമ്പക്കും എല്ലാ രൂപതാഗംങ്ങളെയും അഭിനന്ദിക്കുന്നുവെന്നും നിസ്വാർത്ഥമായ ഈ ഉപവിപ്രവർത്തികൾക്ക് ദൈവം അനുഗ്രഹങ്ങൾ ചൊരിയട്ടെ എന്നും ദുരിതാശ്വാസഫണ്ടുമായി സഹകരിച്ച ഏവർക്കും നന്ദി പറയുന്നുവെന്നും സർക്കുലറിലൂടെ പിതാവ് അറിയിച്ചു.






























