വില്ലേട്ടൺ : ഐഐടി അലുമ്നി അസോസിയേഷൻ വെസ്റ്റേൺ ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ
ഇന്നൊവേഷൻസ് ഹബ് നവംബർ 19 ന് നടത്തുന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഇന്ത്യൻ ഡയസ്പോറയുടെ ഇന്നൊവേഷനുകളും സ്റ്റാർട്ടപ്പുകളും ആഘോഷിക്കുക എന്നതാണ് പ്രസ്തുത പരിപാടിയുടെ ലക്ഷ്യം.
തകർപ്പൻ സ്റ്റാർട്ടപ്പുകളും ദീർഘവീക്ഷണമുള്ള സംരംഭ മുതലാളിമാരും തമ്മിലുള്ള വിടവ് നികത്താൻ ലക്ഷ്യമിട്ടുള്ള പ്രചോദനാത്മക സായാഹ്നത്തിൽ
ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തി പ്രത്യേക അതിഥിയായെത്തുന്നു.
തീയതി : നവംബർ 19
സമയം : 6 PM-9PM
സ്ഥലം : ഇന്ത്യൻ കമ്മ്യൂണിറ്റി സെൻ്റർ, 12 വൈല്ല സ്ട്രീറ്റ്, വില്ലെറ്റൺ, WA
പ്രവേശന ഫീസ് $20
വിദ്യാർത്ഥികൾക്ക് $10
സ്റ്റാർട്ടപ്പ് ഷോകേസിൽ പങ്കെടുക്കാൻ ഇവൻ്റ് കോർഡിനേറ്ററുമായി ബന്ധപ്പെടുക:
Seshu Yerramsetti : +61 431 817 564






























