NSW : സൗത്ത് ട്വീഡിലെ സ്പൈസ് റൂട്ട് ഏഷ്യൻ സൂപ്പർമാർക്കറ്റിൻ്റെ ഗ്രാൻഡ് ഓപ്പണിംഗ് ഒക്ടോബർ 21 തിങ്കളാഴ്ച
കൗൺസിലർ ജെയിംസ് ഓവൻ നിർവഹിച്ചു.ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള വ്യത്യസ്ത ശ്രേണിയിലുള്ള ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാണെന്ന് സ്പൈസ് റൂട്ട് സാരഥികൾ വ്യക്തമാക്കി.


പത്തനംതിട്ട – പുല്ലാട് സ്വദേശി ഇന്ദുശേഖറും, ആലപ്പുഴ – ചെങ്ങന്നൂർ സ്വദേശി മാത്യു ജോസഫും സംയുക്തമായി നടത്തുന്ന സ്പൈസ് റൂട്ട്,ഏഷ്യൻ രുചികളിലേക്കും, വിഭവങ്ങളിലേക്കുമുള്ള വലിയൊരു ജാലകമാണ് തുറന്നിട്ടിരിക്കുന്നതെന്ന് അറിയിച്ചു. ഉദ്ഘാടന ദിവസം തന്നെ ഉപഭോക്താക്കളിൽ നിന്നും നല്ല അഭിപ്രായങ്ങളാണ് സ്പൈസ് റൂട്ടിന് സാമൂഹിക മാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
Shop location- 3/81, Minjjungbal drive,
Tweed Heads,2486,NSW.






























