പെർത്ത് : അനുഗ്രഹീത ഗായകരായ ശ്രേയ ജയദീപും കെസ്റ്ററും ഒരുമിച്ചവതരിപ്പിക്കുന്ന ഗാന സന്ധ്യ ‘ ഹാർമണീസ് ഓഫ് ഹെവൻ 2024’ ലൈവ് മ്യൂസിക്കൽ നൈറ്റ് നവംബർ 9ന് വൈകിട്ട് ആറുമണി മുതൽ 9 മണി വരെ The Rocks, Cannington ൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.പെർത്തിലെ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ ഏവരുടെയും സാനിധ്യം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു .
പ്രശസ്ത മലയാളം സുവിശേഷ ഗായകനാണ് കെസ്റ്റർ. നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ചില ഭക്തിഗാനങ്ങൾ ഇവയാണ്: കരുണയുള്ള ദൈവമേ കനിവു തോന്നണമേ, വഴി അരികിൽ പതിക്കാനായി കാത്ത് നിൽക്കുന്ന നാഥൻ, മൃദുവായ് നീ തൊടുഗിൽ, ഒന്നു വിളിച്ച് ഓടി എൻ്റെ അരികിൽ എത്തും, അമ്മേ അമ്മേ തായേ തുടങ്ങിയവ .
2013 ൽ, എട്ടാം വയസ്സിൽ സൂര്യ ടിവിയിൽ കുട്ടികൾക്കായി അവതരിപ്പിച്ചിരുന്ന സൂര്യ സിംഗർ എന്ന മത്സരത്തിൽ പങ്കെടുക്കുകയും അതിൽ ഒന്നാം സമ്മാനം കരസ്ഥമാക്കുകയും ചെയ്ത സിനിമാ പിന്നണി ഗായികയാണ് ശ്രേയ ജയദീപ്.അമർ അക്ബർ ആന്റണി എന്ന ചിത്രത്തിലെ “എന്നോ ഞാനെൻറെ” എന്നു തുടങ്ങുന്ന ഗാനം പിന്നണി ഗാനരംഗത്ത് ശ്രേയയ്ക്ക് ഒരു വഴിത്തിരിവായിരുന്നു.മാത്രമല്ല ഒപ്പം എന്ന മോഹൻലാൽ സിനിമയിൽ “മിനുങ്ങും മിന്നാമിനുങ്ങേ” എന്ന ഗാനം ആലപിക്കുകയും അത് ആ വർഷത്തെ ഏറ്റവും ജനപ്രിയ മലയാള ഗാനങ്ങളിലൊന്നായി മാറുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു.ശ്രേയയുടെ ആദ്യ ഗാനം ഹിതം എന്ന ക്രിസ്ത്യൻ ഭക്തിഗാന ആൽബത്തിലായിരുന്നു.
നവംബർ 9ന് ശ്രേയ ജയദീപും കെസ്റ്ററും സംഘവും നയിക്കുന്ന ഗാന സന്ധ്യ പെർത്തിനെ ഭക്തിസാന്ദ്രമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
Libin : 0432580705
Smith : 0432707620






























