Tuesday, September 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

5 ലക്ഷം നഴ്സുമാരുടെ നേതാവായി ആലപ്പുഴക്കാരൻ ബിജോയ് സെബാസ്റ്റ്യൻ; യുകെയിലെ റോയല്‍ കോളേജ് ഓഫ് നഴ്സിങ് പ്രസിഡന്റാകുന്ന ആദ്യ മലയാളി

by Kerala News Web Desk 04
November 15, 2024
in EUROPE
0 0
A A
5 ലക്ഷം നഴ്സുമാരുടെ നേതാവായി ആലപ്പുഴക്കാരൻ ബിജോയ് സെബാസ്റ്റ്യൻ; യുകെയിലെ റോയല്‍ കോളേജ് ഓഫ് നഴ്സിങ് പ്രസിഡന്റാകുന്ന ആദ്യ മലയാളി
Share on WhatsappShare on FacebookShare on TwitterShare on Telegram

യുകെയിലെ ഏറ്റവും വലിയ നഴ്സിങ് ട്രേഡ് യൂണിയനായ റോയല്‍ കോളേജ് ഓഫ് നഴ്സിങ്ങിന്റെ (RCN) പ്രസിഡന്റായി മലയാളി നഴ്സ് ബിജോയ് സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു.
ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍നിന്ന് ഒരാള്‍ ഈ പദവിയിലെത്തുന്നത്. ആരോഗ്യസംരക്ഷണ മേഖലയിലെ ഏറ്റവും വലുതും ശക്തവും അഞ്ചുലക്ഷത്തിലേറെ അംഗങ്ങളുള്ളതുമായ സംഘടനയാണ് ആർസിഎൻ.

ആലപ്പുഴ പുന്നപ്ര വണ്ടാനം സ്വദേശിയാണ് ബിജോയ്. നിലവില്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടൻ ഹോസ്പിറ്റലില്‍ സീനിയർ ക്രിട്ടിക്കല്‍ കെയർ നഴ്സായി ജോലി ചെയ്യുന്നു. മലയാളി നഴ്സിങ് ജീവനക്കാർ ഒറ്റക്കെട്ടായി പിന്തുണച്ചതോടെ ബിജോയി മികച്ച വിജയം നേടുകയായിരുന്നു. സ്വദേശികളായ സ്ഥാനാർത്ഥികളെ ബഹുദൂരം പിന്നിലാക്കിയാണ് ബിജോയി തിരഞ്ഞെടുക്കപ്പെട്ടത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഒക്ടോബർ 14ന് ആരംഭിച്ച പോസ്റ്റല്‍ ബാലറ്റ് വോട്ടെടുപ്പ് നവംബർ 11നാണ് സമാപിച്ചത്. ഇതിനിടെ യുക്മ നഴ്സസ് ഫോറം ഉള്‍പ്പെടെയുള്ള നിരവധി മലയാളി സംഘടനകള്‍ ബിജോയിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും ബിജോയിയുടെ സ്ഥാനാർത്ഥിത്വത്തിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ബിജോയ് ഉള്‍പ്പെടെ 6 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. 2025 ജനുവരി ഒന്നു മുതല്‍ 2026 ഡിസംബർ 31 വരെ രണ്ടുവർഷമാണ് പ്രസിഡന്റിന്റെ കാലാവധി. 1916ല്‍ ബ്രിട്ടനിലാണ് റോയല്‍ കോളേജ് ഓഫ് നഴ്സിങ്ങ് പ്രവർത്തനം ആരംഭിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സിങ് പഠനത്തിനും ഒരുവർഷത്തെ സേവനത്തിനും ശേഷം 2011ലാണ് ബാൻഡ് -5 നഴ്സായി ബിജോയ് ബ്രിട്ടനില്‍ എത്തിയത്. ഇംപീരിയല്‍ കോളേജ് എൻഎച്ച്‌എസ് ട്രസ്റ്റിലായിരുന്നു ആദ്യ നിയമനം. 2015ല്‍ ബാൻഡ്-6 നഴ്സായും 2016ല്‍ ബാൻഡ്-7 നഴ്സായും കരിയർ മെച്ചപ്പെടുത്തി. 2021ലാണ് ബാൻഡ്-8 തസ്തികയില്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടൻ ഹോസ്പിറ്റലില്‍ എത്തുന്നത്. 2012ല്‍ റോയല്‍ കോളേജ് ഓഫ് നഴ്സിങ്ങില്‍ അംഗത്വം എടുത്തു.

കൃഷിവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥൻ പുന്നപ്ര വണ്ടാനം പുത്തൻപറമ്ബില്‍ സെബാസ്റ്റ്യൻ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ് ബിജോയ്. ഇംപീരിയല്‍ കോളജ് എൻഎച്ച്‌എസ് ട്രസ്റ്റിന്റെ കീഴിലുള്ള ഹാമർസ്മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം നഴ്സ് ദിവ്യയാണ് ഭാര്യ. മകൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഇമ്മാനുവേല്‍. ബിജോയിയുടെ സഹോദരി ബ്ലസിയും ഭർത്താവ് ജിതിനും ലണ്ടനില്‍ നഴ്സുമാരാണ്.

“ആർസിഎൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു യഥാർത്ഥ ബഹുമതിയാണ്. ഒട്ടേറെ പ്രതീക്ഷകളുണ്ട്. ഒത്തൊരുമിച്ച്‌ നഴ്‌സിംഗ് പ്രൊഫഷനെ കൂടുതല്‍ മൂല്യവത്തായതും ബഹുമാനം അർഹിക്കുന്നതുമായി മാറ്റാനാകും ശ്രമം”- ബിജോയ് സെബാസ്റ്റ്യൻ പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ
EUROPE

ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ

September 15, 2026
യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു
EUROPE

യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു

September 15, 2026
കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി
EUROPE

കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി

September 15, 2026
Next Post
ന്യൂകാസിൽ സർവകലാശാലയിൽ ഇന്ത്യൻ ഉപദേശക സമിതി രൂപീകരിച്ചു

ന്യൂകാസിൽ സർവകലാശാലയിൽ ഇന്ത്യൻ ഉപദേശക സമിതി രൂപീകരിച്ചു

യുണൈറ്റ് യൂത്ത് കോൺഫറൻസ് ഫെബ്രുവരി ആറ് മുതൽ ഒമ്പത് വരെ മെൽബണിൽ

യുണൈറ്റ് യൂത്ത് കോൺഫറൻസ് ഫെബ്രുവരി ആറ് മുതൽ ഒമ്പത് വരെ മെൽബണിൽ

ലോകകപ്പ് യോഗ്യത: മെസി കളിച്ചിട്ടും അർജന്‍റീനക്ക് ഞെട്ടിക്കുന്ന തോല്‍വി

ലോകകപ്പ് യോഗ്യത: മെസി കളിച്ചിട്ടും അർജന്‍റീനക്ക് ഞെട്ടിക്കുന്ന തോല്‍വി

വൈ ഭാരത് മാറ്റേഴ്സ് ,പുതിയ പുസ്തകത്തിന്‍റെ പേരില്‍ ഇന്ത്യക്ക് പകരം ഭാരത്, വിശദീകരണവുമായി എസ്.ജയശങ്കര്‍

വൈ ഭാരത് മാറ്റേഴ്സ് ,പുതിയ പുസ്തകത്തിന്‍റെ പേരില്‍ ഇന്ത്യക്ക് പകരം ഭാരത്, വിശദീകരണവുമായി എസ്.ജയശങ്കര്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

September 28, 2026
ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

September 28, 2026
ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

September 28, 2026
‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു

‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു

September 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist