ഓസ്ട്രേലിയ : ഓസ്ട്രേലിയയിൽ പുതുചരിത്രം എഴുതി മലയാളി വ്യവസായി ശ്രീ.ഷിബു ജോൺ. WA യിലുടനീളമുള്ള ഇ-മാലിന്യ സംഭരണം, ശേഖരണം, പുനരുപയോഗം, സംസ്കരണം എന്നിവ വർദ്ധിപ്പിക്കുന്നതിനായി ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റുകൾക്ക് WA ഗവൺമെന്റ് പ്രഖ്യാപിച്ച ഗ്രാൻഡ് കരസ്ഥമാക്കിയിരിക്കുകയാണ് ശ്രീ ഷിബു ജോൺ മാനേജിംഗ് ഡയറക്ടർ ആയ സൈബർ കമ്പ്യൂട്ടർ റീസൈക്ലിംഗ് & ഡിസ്പോസൽ Pty Ltd. ഏകദേശം ഒരു മില്യൻ ഓസ്ട്രേലിയൻ ഡോളറിന് അടുത്താണ് അദ്ദേഹത്തിന്റെ കമ്പനിക്ക് ഗ്രാന്റായി ലഭിക്കുന്നത്. ഇത്തരത്തിൽ ഗവൺമെന്റിന്റെ കീഴിൽ വൻ സാമ്പത്തിക സഹായം നേടിയ മലയാളിയുടെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയയിലെ ഏക കമ്പനിയാണ് സൈബർ കമ്പ്യൂട്ടർ റീസൈക്ലിംഗ് & ഡിസ്പോസൽ Pty Ltd.
വ്യവസായി എന്നതിലുപരി നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ് ശ്രീ. ഷിബു ജോൺ. ഐടി പ്രൊഫഷണലായ ഇദ്ദേഹം ഓസ്ട്രേലിയയിലെ പ്രമുഖ സിനിമ വിതരണക്കാരൻ കൂടിയാണ്. സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഒട്ടനവധി വ്യാജ വാർത്തകളാണ് ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിട്ടുള്ളത്. ഇദ്ദേഹത്തെ തകർക്കുന്നതിനായി വ്യാജ കേസുകൾ വരെ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ എല്ലാറ്റിനെയും കാറ്റിൽ പറത്തി തന്റെ കൈകൾ ശുദ്ധമാണെന്ന് അദ്ദേഹം തന്നെ തെളിയിക്കുകയും ചെയ്തു. കുപ്രചരണങ്ങളിൽ അടിതെറ്റാതെ, തന്റെ പതനത്തിനായി ഗൂഢലക്ഷ്യങ്ങൾ മെനയുന്നവരുടെ മുന്നിലേക്ക് ഓസ്ട്രേലിയൻ മലയാളികളുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ അഭിമാനമായി തലയുയർത്തി നിൽക്കുകയാണ് തന്റെ പുതിയ ഇ -പ്രോജക്ടിലൂടെ അദ്ദേഹം.
പ്രോജക്റ്റ് നടപ്പിലാക്കുന്നതിനായി GST ഒഴികെ $999,817.00 ഗ്രാന്റാണ് WA ഗവണ്മെന്റ് ശ്രീ. ഷിബു ജോണിന്റെ കമ്പനിക്ക് വാഗ്ദാനം ചെയ്യുന്നത്. ജീവിതത്തിൽ മറ്റുള്ളവരുടെ ഇടപെടലുകൾ മൂലമുള്ള വീഴ്ചകളിൽ അടിപതറാതെ സ്വപ്രയത്നത്തിൽ വിശ്വസിച്ച് വെന്നിക്കൊടി പാറിച്ച ശ്രീ ഷിബു ജോൺ ഏവർക്കും മാതൃകയാണ്.






























