Monday, August 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

വിജയ പ്രതീക്ഷയുമായി WA തെരഞ്ഞെടുപ്പിൽ മൂന്നു മലയാളികൾ മത്സര രംഗത്ത്

by Kerala News Web Desk 04
December 9, 2024
in AUSTRALIA
0 0
A A
വിജയ പ്രതീക്ഷയുമായി WA തെരഞ്ഞെടുപ്പിൽ മൂന്നു മലയാളികൾ മത്സര രംഗത്ത്
Share on WhatsappShare on FacebookShare on TwitterShare on Telegram

പെർത്ത്: അടുത്ത വർഷം മാർച്ച് എട്ടിന് നടക്കുന്ന വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാന പാർലമെന്റ്റ് തിരഞ്ഞെടുപ്പിൽ മലയാളികളായ ജിബി ജോയിയും ആൽവിൻ മാത്യൂസിനുമൊപ്പം ബിജു ആൻ്റണിയും മത്സര രംഗത്ത്. പെർത്ത് മിഡ്‌ലാൻഡിൽ താമസിക്കുന്ന ബിജു ലിബറൽ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ബെൽമണ്ടിൽ നിന്നാണ് മത്സരിക്കുന്നത്. ബെൽമണ്ട്, അസ്കോട്ട്, റിവർവെയ്ൽ, ക്യൂഡെയ്ൽ, ക്ലോവർഡെയ്ൽ വെൽഷ്പൂൾ, സൗത്ത് ഗിൽഡ്‌ഫോർഡ്, ഹാസൽമെയർ എന്നീ സബർബുകൾ ഉൾപ്പെടുന്നതാണ് ബെൽമണ്ട് ഇലക്ടറേറ്റ്, അതേസമയം, ജിബി ജോയിയും ആൽവിൻ മാത്യൂസും ഓസ്ട്രേലിയൻ ക്രിസ്ത്യൻ പാർട്ടിയുടെ ബാനറിലാണ് മത്സരിക്കുന്നത്.

പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ നിയമ മേഖലയിൽ ഏറെ പ്രാഗത്ഭ്യം തെളിയിച്ച മലയാളിയാണ് ബിജു ആന്റണി. അഭിഭാഷകൻ, ചാർട്ടേഡ് അക്കൗണ്ടന്റ്, ടാക്‌സ് എജൻ്റ്, ചാർട്ടേഡ് ടാക്സ‌് അഡൈ്‌വസർ, ഓഡിറ്റർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ബിജു ആൻ്റണി രണ്ട് സ്ഥാപനങ്ങളുടെ ഉടമയാണ്.സെന്റ് ജോർജ്സ് ലീഗൽ – ബാരിസ്റ്റേഴ്‌സ് ആൻഡ് സോളിസിറ്റർസ്, ട്രിനിറ്റി അസോസിയേറ്റ്സ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ആൻഡ് ചാർട്ടേഡ് ടാക്‌സ് അഡൈ്‌വസേഴ്‌സ് എന്നീ സ്ഥാപനങ്ങളാണ് ബിജുവിന്റെ ഉടമസ്ഥതിയിലുള്ളത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എറണാകുളം ഗവ. ലോ കോളജിൽ നിന്ന് നിയമ ബിരുദം നേടിയ ബിജു , എഡിത്ത് കോവൻ യൂണിവേഴ്‌സിറ്റി, യുഎസിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഓസ്ട്രേലിയയിലെ കോളജ് ഓഫ് ലോ എന്നിവിടങ്ങളിൽ നിന്നും ഉന്നത ബിരുദങ്ങൾ നേടിയിട്ടുണ്ട്.പെർത്ത് സെന്റ് ജോസഫ് സിറോ മലബാർ ചർച്ച്, സെൻ്റ് പീറ്റേഴ്‌സ് സിറിയൻ യാക്കോബായ ചർച്ച്, മലയാളി അസോസിയേഷൻ ഓഫ് പെർത്ത്, മലയാളം സ്കൂ‌ൾ എന്നിവയുടെ ഓഡിറ്ററായ ബിജു പെർത്ത് അതിരൂപതയിലെ മിഡ്‌ലാൻഡ് സെൻ്റ് ബ്രിജിഡ്‌സ് ആൻഡ് സെൻ്റ് മൈക്കിൾസ് ചർച്ചിലെ ഫിനാൻസ് കമ്മിറ്റി അംഗം കൂടിയാണ്.ഓഷ്യാനിയ ഇന്റിജനസ് അബോറിജിനൽ കോർപ്പറേഷൻ, പല്ലാഡിയം ഫിനാൻഷ്യൽ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളുടെ ബോർഡ് അംഗമാണ്. ഇതുകൂടാതെ നൊല്ലമര ഔവർ ലേഡി ഓഫ് ലൂർദ് പ്രൈമറി സ്‌കൂളിന്റെ മുൻ ട്രഷറവും ബോർഡ് അംഗവുമായിരുന്നു.റോട്ടറി ഫൗണ്ടേഷനു വേണ്ടി ഫിലിപ്പൈൻസിലും ഈസ്റ്റ് ടൈമോറിലും അന്താരാഷ്ട്ര ഓഡിറ്റുകൾ നടത്തിയതും കരിയറിലെ മികച്ച നേട്ടമാണ്. വെസ്റ്റേൺ ഓസ്ട്രേലിയയിലെ സാമൂഹിക, സാംസ്‌കാരിക, നിയമ മേഖലയിൽ നിറഞ്ഞുനിൽക്കുന്ന ബിജു പെർത്ത് സെൻ്റ് ജോസഫ് സിറോ മലബാർ ഇടവകാംഗമാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അർമഡയിൽ സിറ്റി കൗൺസിൽ അംഗമായ ജിബി ജോയ് നിരവധി മലയാളികൾ താമസിക്കുന്ന ഓക്സ്ഫോർഡ് സീറ്റിൽ നിന്നാണ് ജനവിധി തേടുന്നത്. സതേൺ റിവർ മണ്ഡലത്തിൽ നിന്നുമാണ് ആൽവിൻ മാത്യൂസ് ജനവിധി തേടുന്നത്. മൂവരും സംസ്ഥാന തിരഞ്ഞെടുപ്പിൽ ആദ്യമായാണ് മത്സരിക്കുന്നത്.

ഹാരിസ്ഡെയിൽ, പിയാവോട്ടേഴ്സ്‌സ്, ഫോറസ്റ്റ്ഡെയിൽ, ഒബിൻഗ്രോവ്, ഹിൽബേർട്ട്, ഹെയിൻസ്, ബുക്ക്‌ഡെയിൽ, ഓക്സ്ഫോർഡ്, അൻകറ്റൽ, വാണ്ടി, ബാഞ്ചപ് , ഡാൽലിങ് ഡോൺസ് എന്നീ സബർബുകൾ ഉൾപ്പെടുന്നതാണ് ഓക്സ്ഫോർഡ് ഇലക്‌ടറേറ്റ്. നിരവധി മലയാളികളും ഇന്ത്യൻ വംശജരും ഈ സബർബുകളിൽ താമസിക്കുന്നുണ്ട്. സൗത്തേൺ റിവർ, ഹണ്ടിങ് ഡെയിൽ, കാനിംഗ് വെയിൽ, ഗോസ്നെൽസ് എന്നീ സബർബുകൾ ഉൾപ്പെടുന്നതാണ് സതേൺ റിവർ മണ്ഡലം.

മഡിങ്ടണിൽ താമസിക്കുന്ന വടക്കേടത്ത് മാത്യു- ലൈസ ദമ്പതികളുടെ മകനാണ് ആൽവിൻ മാത്യൂസ്. ക്രിസ്റ്റീനയാണ് ഭാര്യ.

നഴ്‌സ് ആയി ജോലി ചെയ്യുന്ന ജിബി ജോയി അഞ്ച് കുട്ടികളുടെ പിതാവാണ്. ഭാര്യ കവിത. ഓസ്ട്രേലിയ ജസ്റ്റിസ് ഓഫ് പീസ്’ ആയി പ്രവർത്തിക്കുന്ന ജിബി ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലൂടെയാണ് കഴിഞ്ഞ വർഷം അർമഡെയിൽ സിറ്റി കൗൺസിലിൽ വിജയിച്ചത്.ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിനിൻ്റെ ഭാഗമായി രക്തദാനം സംഘടിപ്പിച്ചിരുന്നു.

അഞ്ച് ഘട്ടമായി ക്രമീകരിച്ചിരിക്കുന്ന ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തീകരിച്ചിരുന്നു. ഓസ്ട്രേലിയൻ ക്രിസ്ത്യൻ പാർട്ടി ജീവനും കുടുംബങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി നിലകൊള്ളുന്നതാണ് ഓസ്ട്രേലിയൻ ക്രിസ്ത്യൻ പാർട്ടി എന്ന് ബോധ്യപ്പെടുത്തി വ്യത്യസ്‌ത വിഭാഗങ്ങളെ ഉൾപ്പെടുത്തി മുന്നൂറിലധികം പേരുടെ സജീവ ക്യാമ്പയിൻ ടീമിന് രൂപം കൊടുക്കാൻ ഇതിനോടകം സാധിച്ചതായി ജിബി ജോയി അറിയിച്ചു.

മയക്കുമരുന്നും തീവ്രവാദവും അനാരോഗ്യകരമായ സംസ്‌കാരവും ഇല്ലാതാക്കാനായി ഒരു രാഷ്ട്രീയ മാറ്റം പൊതു ജനങ്ങൾ ആഗ്രഹിക്കുന്നിടത്ത് ഓസ്ട്രേലിയൻ ക്രിസ്ത്യൻ പാർട്ടിക്ക് സാധ്യത ഏറെയാണെന്ന് വിലയിരുത്തപ്പെടുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു
AUSTRALIA

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി
AUSTRALIA

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം
AUSTRALIA

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്
AUSTRALIA

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്
AUSTRALIA

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
ഓസ്‌ട്രേലിയൻ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവകരമായ കുതിച്ചുചാട്ടം
AUSTRALIA

ഓസ്‌ട്രേലിയൻ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവകരമായ കുതിച്ചുചാട്ടം

August 7, 2026
നാട്ടിൽ നിന്നുള്ള ഓസ്‌ട്രേലിയൻ വിസ അപേക്ഷകർ ശ്രദ്ധിക്കുക; കടുത്ത നിയന്ത്രണങ്ങളുമായി പുതിയ നിയമം
AUSTRALIA

നാട്ടിൽ നിന്നുള്ള ഓസ്‌ട്രേലിയൻ വിസ അപേക്ഷകർ ശ്രദ്ധിക്കുക; കടുത്ത നിയന്ത്രണങ്ങളുമായി പുതിയ നിയമം

August 7, 2026
ഓസ്‌ട്രേലിയയിലേക്ക് ഇനി ഇവർ വരേണ്ടതില്ല; നിലപാട് വ്യക്തമാക്കി പോളിൻ ഹാൻസൺ
AUSTRALIA

ഓസ്‌ട്രേലിയയിലേക്ക് ഇനി ഇവർ വരേണ്ടതില്ല; നിലപാട് വ്യക്തമാക്കി പോളിൻ ഹാൻസൺ

August 7, 2026
ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ പ്രായപരിശോധന കർശനമാക്കുന്നു; വ്യത്യസ്ത മാതൃകകളുമായി ലോകരാജ്യങ്ങൾ
AUSTRALIA

ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ പ്രായപരിശോധന കർശനമാക്കുന്നു; വ്യത്യസ്ത മാതൃകകളുമായി ലോകരാജ്യങ്ങൾ

August 7, 2026
Next Post
വഴിയരികിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ശബരിമല തീർത്ഥാടകർക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി; 3 പേർ ഗുരുതരാവസ്ഥയിൽ

വഴിയരികിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ശബരിമല തീർത്ഥാടകർക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി; 3 പേർ ഗുരുതരാവസ്ഥയിൽ

ദില്ലിയിലെ 40 സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി ; ബോംബ് നിർവീര്യമാക്കാൻ ആവശ്യപ്പെട്ടത് 30000 ഡോളർ

ദില്ലിയിലെ 40 സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി ; ബോംബ് നിർവീര്യമാക്കാൻ ആവശ്യപ്പെട്ടത് 30000 ഡോളർ

മെൽബണിലെ സിനഗോഗിലുണ്ടായ തീപിടിത്തം : പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി 100,000 ഡോളർ

മെൽബണിലെ സിനഗോഗിലുണ്ടായ തീപിടിത്തം : പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി 100,000 ഡോളർ

Signature Batteries ഇനി മുതൽ മലാഗയിലും

Signature Batteries ഇനി മുതൽ മലാഗയിലും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist