ഓസ്ട്രേലിയ : സുരക്ഷാ അപകടസാധ്യതകൾ സൃഷ്ടിക്കുന്നുവെന്ന ആശങ്കയെത്തുടർന്ന് ഡീപ്‌സീക്കിൻ്റെ ഉപയോഗം എല്ലാ സർക്കാർ ഇടങ്ങളിൽ നിന്നും നിരോധിച്ചതായി ഓസ്ട്രേലിയൻ സർക്കാർ. രാജ്യത്തിൻ്റെ ദേശീയ സുരക്ഷയും ദേശീയ താൽപ്പര്യവും സംരക്ഷിക്കുന്നതിനാണ് അടിയന്തര നിരോധനം ഏർപ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രി ടോണി ബർക്ക് ചൊവ്വാഴ്ച വ്യക്തമാക്കി. ഇത് സംബന്ധിച്ച നിർദ്ദേശം എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറി നൽകി. എന്നാൽ സ്വകാര്യ പൗരന്മാർക്ക് നിരോധനം ബാധകമല്ല.






























