സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി ബ്ലാക്ക്ടൗൺ സെന്റ് അൽഫോൻസാ സിറോ-മലബാർ ഫൊറോന ഇടവകയുടെ ആഭിമുഖ്യത്തിൽ ബൈബിൾ നാടക ദൃശ്യാവിഷ്കാരം “മറിയം – മദർ ഓഫ് ഗോഡ്” ഒക്ടോബറിൽ വേദിയിലെത്തുന്നു. 2026 ഒക്ടോബർ 17 ശനിയാഴ്ച വിൻഡ്സർ ഫങ്ഷൻ സെന്ററിലാണ് (Windsor Function Centre) ഓസ്ട്രേലിയൻ പ്രവാസികൾക്കായി ഈ ആത്മീയ സന്ധ്യ ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് 1 മണിക്കും, വൈകുന്നേരം 5 മണിക്കും എന്നിങ്ങനെ രണ്ട് സമയങ്ങളിലായാണ് നാടകം അരങ്ങേറുക.
കേരളത്തിലെ കത്തോലിക്കാ സഭയുടെ പ്രമുഖ നാടക സമിതിയായ കാഞ്ഞിരപ്പള്ളി അമലാ കമ്മ്യൂണിക്കേഷൻസിന്റെ (അമലാ തിയേറ്റേഴ്സ്) 39-ാമത് നാടക സംരംഭമാണ് സിഡ്നിയിൽ അവതരിപ്പിക്കപ്പെടുന്നത്. പരിശുദ്ധ ദൈവമാതാവായ മറിയത്തിന്റെ തിരുജീവിതം, ത്യാഗം, സ്നേഹം, ആഴമേറിയ ദൈവവിശ്വാസം എന്നിവയാണ് നാടകത്തിന്റെ ഇതിവൃത്തം. അത്യാധുനിക വേദി, ആകർഷകമായ ശബ്ദ-വെളിച്ച വിന്യാസങ്ങൾ, മികവുറ്റ പ്രകടനങ്ങൾ എന്നിവയോടെ ഒരുക്കുന്ന ഈ നാടകം വിശ്വാസികൾക്കും നാടകപ്രേമികൾക്കും ഒരുപോലെ വേറിട്ട അനുഭവവും ആത്മീയ ഉണർവും നൽകുന്ന ഒന്നായിരിക്കും.
പരിശുദ്ധ അമ്മയുടെ ജീവിതസന്ദേശം ആഴത്തിൽ അനുഭവിച്ചറിയാനും ദൈവകൃപയിൽ പങ്കുചേരാനും ഏവരെയും കുടുംബസമേതം ഈ മഹത്തായ കലാവിഷ്കാരത്തിലേക്ക് സംഘാടകർ സ്വാഗതം ചെയ്യുന്നു. നാടകത്തിലേക്കുള്ള പ്രവേശനം പാസ്സ് മൂലം ക്രമീകരിച്ചിരിക്കുന്നതാണെന്ന് സെന്റ് അൽഫോൻസാ സിറോ-മലബാർ ഫൊറോന ഇടവക ഭാരവാഹികൾ അറിയിച്ചു.
തീയതി: 17 October 2026
സമയം: 1 PM and 5 PM
സ്ഥലം: Windsor Function Centre


























