കൊച്ചി: 1949 മുതൽ പാരമ്പര്യവും തനതായ ശൈലിയും നിലനിർത്തി പ്രവർത്തിക്കുന്ന ചാരഗ് ദിൻ (Charagh Din) കൊച്ചിയിൽ പുതിയ സ്റ്റോർ തുറക്കുന്നു. 77 വർഷത്തെ പാരമ്പര്യത്തിന് തുടർച്ചയായി കൊച്ചിയിൽ പുതിയ അധ്യായത്തിന് തുടക്കമിടുന്നതിന്റെ ഭാഗമായാണ് പുതിയ സ്റ്റോർ ആരംഭിക്കുന്നത്.
എം.ജി. റോഡിലാണ് ചാരഗ് ദിന്നിന്റെ പുതിയ സ്റ്റോർ പ്രവർത്തനം ആരംഭിക്കുന്നത്. സ്റ്റോറിന്റെ ഗ്രാൻഡ് ലോഞ്ച് സെപ്റ്റംബർ 25ന് നടക്കും. ചടങ്ങിലേക്ക് ഉപഭോക്താക്കളെയും അഭ്യുദയകാംക്ഷികളെയും സ്ഥാപനത്തിന്റെ അധികൃതർ ക്ഷണിച്ചു.
പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ചുകൊണ്ട് കൊച്ചിയിൽ പുതിയൊരു ഷോപ്പിംഗ് അനുഭവം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ചാരഗ് ദിൻ അറിയിച്ചു. “Same Heritage, A New Destination” എന്ന ആശയത്തിലാണ് കൊച്ചിയിലെ പുതിയ സ്റ്റോറിന്റെ വരവ്.
1949ൽ ആരംഭിച്ച ചാരഗ് ദിൻ, 77 വർഷത്തെ പാരമ്പര്യവുമായി പുതിയ വിപണിയിലേക്ക് ചുവടുവയ്ക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിൽ സാന്നിധ്യമുറപ്പിക്കുന്നത്.






























