തൃശ്ശൂർ: യൂറോളജി ചികിത്സാ മേഖലയിലും പുരുഷന്മാരുടെ ആരോഗ്യപരിപാലന രംഗത്തും പുതിയ ചുവടുവെപ്പുമായി ജെ.ആർ. നാഥൻ സെന്റർ ഫോർ അഡ്വാൻസ്ഡ് യൂറോളജി ആൻഡ് മെൻസ് വെൽനെസ് പ്രവർത്തനമാരംഭിക്കുന്നു. സെന്ററിന്റെ ഉദ്ഘാടനം 2026 നവംബർ ഒന്നിന് രാവിലെ 11 മണിക്ക് നടക്കും.
തൃശ്ശൂരിലെ കൂർക്കഞ്ചേരി–ചിയ്യാരം റോഡിലാണ് പുതിയ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. യൂറോളജി വിഭാഗം, ഓപ്പറേഷൻ തിയേറ്റർ, വെൽനെസ് സെന്റർ, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനമാണ് ചടങ്ങിൽ നടക്കുന്നത്.
തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കരോളി ജോഷ്വ, കോർപ്പറേഷൻ കൗൺസിലർ ലിംന മനോജ് എന്നിവർ വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനച്ചടങ്ങുകളിൽ പങ്കെടുക്കും.
യൂറോളജി ചികിത്സയ്ക്കും പുരുഷന്മാരുടെ ആരോഗ്യപരിപാലനത്തിനും പ്രാധാന്യം നൽകുന്ന പുതിയ കേന്ദ്രത്തിന്റെ പ്രവർത്തനാരംഭം തൃശ്ശൂരിലെ ആരോഗ്യപരിപാലന രംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9633 935 699




























