Thursday, October 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

കായിക മേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ

by Kerala News Web Desk 04
October 29, 2026
in KERALA
0 0
A A
കായിക മേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കേസിൽ അറസ്റ്റിലായത് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അധ്യാപകൻ. എറണാകുളം പെരുമ്പാവൂർ ക്രാരിയേലി പാറക്കൽ ജിജോ ജെയിംസിനെയാണ് (35) കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. 2020ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജിജോ ജെയിംസ് മത്സരിച്ചിരുന്നു.

കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രതിച്ഛായ തകർക്കുന്നതിനും മേളയുടെ സുഗമമായ നടത്തിപ്പ് തടസ്സപ്പെടുത്തുന്നതിനുമായി ബോധപൂർവമായ നീക്കം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കായികമേളയുടെ സംഘാടകരും സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രിയും സംഭവത്തിന് പിന്നിൽ ആസൂത്രിതമായ ഇടപെടലുണ്ടെന്ന ആരോപണം ഉന്നയിച്ചിരുന്നു. കോഴിക്കോട് എൻഐടി മൈതാനത്ത് നടക്കുന്ന കായികമേളയുടെ ഭക്ഷണവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. കായികതാരങ്ങൾക്കും മറ്റുള്ളവർക്കുമായി തയ്യാറാക്കിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്നായിരുന്നു ആരോപണം. ഭക്ഷണത്തിൽ പുഴുവുണ്ടെന്ന് അവകാശപ്പെട്ട് ജിജോ ജെയിംസ് ഫേസ്ബുക്ക് ലൈവിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കകളും പ്രതിഷേധങ്ങളും ഉയർന്നു. സംഭവത്തെ തുടർന്ന് ഭക്ഷണവിതരണ കേന്ദ്രത്തിൽ സംഘർഷാവസ്ഥ രൂപപ്പെടുകയും കായികമേളയുടെ നടത്തിപ്പിനെ ബാധിക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. എന്നാൽ, ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം സംഘാടകർ നിഷേധിച്ചു. പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിൽ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതായാണ് പൊലീസിന്‍റെ വിശദീകരണം. ഭക്ഷണത്തിൽ നിന്ന് ലഭിച്ചതെന്ന വ്യാജേന പുഴുവിനെ പ്രദർശിപ്പിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചുവെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മേളയുടെ സമാധാന അന്തരീക്ഷം തകർക്കാനും പൊതുജനങ്ങളിലും കായികതാരങ്ങളിലും ആശങ്ക സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചതെന്നാണ് പൊലീസ് കേസ്. കലാപത്തിന് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന ആരോപണവും കേസിലുണ്ട്. അതേസമയം, ഭക്ഷണത്തിൽ പുഴുവിനെ നേരിട്ട് കണ്ടിട്ടില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്ക് ലൈവിലൂടെ ആരോപണം ഉന്നയിച്ചതെന്നുമാണ് ജിജോ ജെയിംസ് പൊലീസിന് നൽകിയ മൊഴിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കായികമേളയിലെ ഭക്ഷണത്തിന്റെ ചുമതല വഹിക്കുന്ന പ്രശസ്ത പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയും ആരോപണത്തിനെതിരെ ശക്തമായി രംഗത്തെത്തി. മണിക്കൂറുകളോളം തിളപ്പിച്ച് തയ്യാറാക്കുന്ന സാമ്പാറിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തിയെന്ന വാദം വിശ്വസനീയമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വർഷങ്ങളായി സംസ്ഥാനതല കലോത്സവങ്ങളിലും കായികമേളകളിലും ഭക്ഷണവിതരണത്തിന്റെ ചുമതല നിർവഹിക്കുന്ന തനിക്ക് ഇത്തരമൊരു അനുഭവം ആദ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിച്ച് സംഘാടകരെയും പാചകസംഘത്തെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും പഴയിടം ആരോപിച്ചു. സംഭവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന് വിദ്യാർത്ഥികളും അധ്യാപകരും പരിശീലകരും പങ്കെടുക്കുന്ന കായികമേളയിൽ ഭക്ഷണവിതരണം ഏറെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. ഇതിനിടയിൽ ഉയർന്ന ആരോപണങ്ങൾ കായികതാരങ്ങളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിച്ചിരുന്നു. ഭക്ഷണവിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ പ്രവർത്തകർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

കായികമേളയെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിവാദത്തിലാക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ ആരോപണം. സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകളുടെ പങ്കാളിത്തമുണ്ടോയെന്നും ബോധപൂർവമായ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും വിശദമായി അന്വേഷിക്കണമെന്ന നിലപാടാണ് സംഘാടകർ സ്വീകരിച്ചത്. കായികമേളയുടെ കൺവീനർ പി കെ അരവിന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്ദമംഗലം പൊലീസ് കേസെടുത്തത്. തുടർന്ന് ജിജോ ജെയിംസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ജിജോ ജെയിംസിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

തൃശ്ശൂരിൽ അത്യാധുനിക യൂറോളജി സെന്റർ നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും
KERALA

തൃശ്ശൂരിൽ അത്യാധുനിക യൂറോളജി സെന്റർ നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും

October 29, 2026
നായരായത് കൊണ്ടാണ് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ
KERALA

നായരായത് കൊണ്ടാണ് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

October 29, 2026
സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്?
KERALA

സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്?

October 28, 2026
പാമ്പാടി ബസ് അപകടം മരിച്ചതിൽ ഓസ്‌ട്രേലിയൻ M.S.W വിദ്യാർത്ഥി കൃപ മെറിൻ കുര്യാക്കോസും
KERALA

പാമ്പാടി ബസ് അപകടം മരിച്ചതിൽ ഓസ്‌ട്രേലിയൻ M.S.W വിദ്യാർത്ഥി കൃപ മെറിൻ കുര്യാക്കോസും

October 22, 2026
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; അന്വേഷണ സംഘം കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തും
KERALA

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; അന്വേഷണ സംഘം കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തും

October 21, 2026
കോവളത്ത് സ്പായിൽ 16കാരി പീഡിപ്പിക്കപ്പെട്ട സംഭവം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, പെൺകുട്ടിയെ വിറ്റത് ഇളയമ്മ, രക്ഷപ്പെടുത്തിയത് മലയാളി ജീവനക്കാരൻ
KERALA

കോവളത്ത് സ്പായിൽ 16കാരി പീഡിപ്പിക്കപ്പെട്ട സംഭവം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, പെൺകുട്ടിയെ വിറ്റത് ഇളയമ്മ, രക്ഷപ്പെടുത്തിയത് മലയാളി ജീവനക്കാരൻ

October 19, 2026
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി. സ്കറിയ അന്തരിച്ചു; സംസ്കാരം ഞായറാഴ്ച
KERALA

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി. സ്കറിയ അന്തരിച്ചു; സംസ്കാരം ഞായറാഴ്ച

October 16, 2026
ജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; മൂന്നു മലയാളികൾ കൊല്ലപ്പെട്ടു, ഒരാൾ കസ്റ്റഡിയിൽ
KERALA

ജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; മൂന്നു മലയാളികൾ കൊല്ലപ്പെട്ടു, ഒരാൾ കസ്റ്റഡിയിൽ

October 15, 2026
‘ആർ ശ്രീലേഖ മതവികാരം വ്രണപ്പെടുത്തി’; രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ പരാതിയുമായി കെ എസ് ശബരീനാഥൻ
KERALA

‘ആർ ശ്രീലേഖ മതവികാരം വ്രണപ്പെടുത്തി’; രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ പരാതിയുമായി കെ എസ് ശബരീനാഥൻ

October 15, 2026
Next Post
സ്വകാര്യതാ ആശങ്ക: വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ സ്മാർട്ട് ഗ്ലാസുകൾക്ക് നിരോധനം

സ്വകാര്യതാ ആശങ്ക: വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ സ്മാർട്ട് ഗ്ലാസുകൾക്ക് നിരോധനം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സ്വകാര്യതാ ആശങ്ക: വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ സ്മാർട്ട് ഗ്ലാസുകൾക്ക് നിരോധനം

സ്വകാര്യതാ ആശങ്ക: വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ സ്മാർട്ട് ഗ്ലാസുകൾക്ക് നിരോധനം

October 29, 2026
കായിക മേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ

കായിക മേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ

October 29, 2026
തൃശ്ശൂരിൽ അത്യാധുനിക യൂറോളജി സെന്റർ നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും

തൃശ്ശൂരിൽ അത്യാധുനിക യൂറോളജി സെന്റർ നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും

October 29, 2026
സ്പെയിനിലെ ട്രയിൻ അപകടം: 64 മരണം സ്ഥിരീകരിച്ചു, മരണസംഖ്യ ഉയർന്നേക്കാൻ സാധ്യത; നിരവധി പേർക്ക് ഗുരുതര പരിക്ക്

സ്പെയിനിലെ ട്രയിൻ അപകടം: 64 മരണം സ്ഥിരീകരിച്ചു, മരണസംഖ്യ ഉയർന്നേക്കാൻ സാധ്യത; നിരവധി പേർക്ക് ഗുരുതര പരിക്ക്

October 29, 2026
നായരായത് കൊണ്ടാണ് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

നായരായത് കൊണ്ടാണ് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

October 29, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist