പീറ്റർബറോയിലെ വീട്ടിൽ സ്റ്റെയർ കേസിൽ നിന്ന് വീണ് ഗുരുതരമായി പരിക്ക് പറ്റി അന്തരിച്ച സോജൻ തോമസിന് ഇന്ന് യുകെ മലയാളി സമൂഹം വിട ചൊല്ലും.തിങ്കളാഴ്ച്ച ഉച്ചക്ക് ഒരു മണി മുതൽ മൂന്ന് വരെ പാൽഡിങ് സെന്റ് നോർബർട്ട് കാത്തലിക് പള്ളിയിലാണ് സൊജന് അന്ത്യയാത്ര നല്‌കാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.
പീറ്റർബറോ പള്ളി വികാരി ഫാ ഡാനി മുഖ്യ കാർമികനായി പങ്കെടുക്കുന്ന ശ്രുശ്രൂഷ ചടങ്ങിൽ ഫാ ജിം ബർക്ക്, ഫാ ജിത്തു ജെയിംസ് മടത്തിൽ എന്നിവരും സഹ കാർമികരാകും.
പൊതുദർശനത്തിന് ശേഷം 20ന് മൃതദേഹം നാട്ടിലെക്ക് കൊണ്ട് പോകും. തുടർന്ന് 22 നായിരിക്കും നാട്ടിൽ മൃതദേഹം സംസ്‌കരിക്കുക.ചങ്ങനാശേരി കുറുമ്പനാടം അസംപ്ഷൻ പള്ളിയിലാണ് സംസ്കാരം നടക്കുക.
രണ്ടു വർഷം മുന്നേയാണ് നഴ്സിംഗ് ഹോമിലെ കെയർ അസിസ്റ്റന്റ് ജോലിയ്ക്കായി സോജൻ്റ് ഭാര്യ സജിനി ജോലിയ്ക്കെക്കത്തിയത്. പിന്നാലെയാണ് കഴിഞ്ഞ മാർച്ചിൽ സോജനും എത്തിയത്.
വീടിന്റെ മുകൾ നിലയിലെ മുറിയിൽ നിന്നും സ്റ്റെയർ കെയ്സ് ഇറങ്ങി താഴേക്കു വരാനുള്ള ശ്രമത്തിനിടെ വീണാണ് സോജൻ മരിച്ചത്. സ്റ്റെയർ കെയ്സിന്റെ അശാസ്ത്രീയമായ നിർമ്മാണം കാരണം കാൽതെറ്റി താഴേക്ക് വീഴുകയായിരുന്നു.
പൊതുദർശനം നടക്കുന്ന പള്ളിയുടെ അഡ്രസ് : The Immaculate Conception & St Norbert Catholic Church
01775 722056































