Sunday, August 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home TV & CINEMA

‘എമ്പുരാൻ’ ആവേശം ഉസ്ബക്കിസ്ഥാനിലേക്കും; റിലീസ് ദിനം മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോ

by Kerala News Web Desk 04
March 25, 2025
in TV & CINEMA
0 0
A A
‘എമ്പുരാൻ’ ആവേശം ഉസ്ബക്കിസ്ഥാനിലേക്കും; റിലീസ് ദിനം മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോ
Share on WhatsappShare on FacebookShare on TwitterShare on Telegram

പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘എമ്പുരാൻ’. ‘ലൂസിഫർ’ ഫ്രാഞ്ചൈസിയിൽ രണ്ടാമതായി എത്തുന്ന ഈ ചിത്രം നിലവിൽ ഇന്ത്യയിലെ തന്നെ വിവിധ ഭാഷകളിലുള്ള എല്ലാ സിനിമകളുടേയും ബുക്കിം​ഗ് റെക്കോർഡുകളെ മറികടന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തിൽ എങ്ങും ‘എമ്പുരാൻ’ ആവേശം നിറയുന്നതിനിടെ ഉസ്ബക്കിസ്ഥാനിലെ മലയാളി വിദ്യാർത്ഥികള്‍ക്കും ഈ ആവേശത്തോടൊപ്പം നിൽക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് എസ് എബ്രോഡ് എന്ന കമ്പനി.

‘എമ്പുരാന്‍’ റിലീസ് ദിവസം ഉസ്ബക്കിസ്ഥാനിലെ എഴുന്നൂറോളം വരുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ഷോ സംഘടിപ്പിച്ചിരിക്കുകയാണ് എസ് എബ്രോഡ്. ഉസ്ബക്കിസ്ഥാനിൽ ചിത്രം വിതരണം ചെയ്യുന്നതും എസ് എബ്രോഡ് തന്നെയാണ്. എസ് എബ്രോഡ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എല്ലാ മലയാളികള്‍ക്കും ആദ്യ ദിനം തന്നെ ചിത്രം കാണാൻ അവസരം ഒരുക്കിയതറിഞ്ഞ് ഉസ്ബക്കിസ്ഥാനിലെ യൂണിവേഴ്സിറ്റി കോളേജിലെ മലയാളി കുട്ടികള്‍ ആവശ്യം ഉന്നയിച്ചതോടെയാണ് അവർക്കും ഫസ്റ്റ് ഷോ തന്നെ കാണാൻ അവസരം ഒരുക്കിയതെന്ന് എസ് എബ്രോഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എസ് എബ്രോഡിന്‍റെ സാരഥികളെല്ലാം കടുത്ത മോഹൻലാൽ ആരാധകരാണ്. അതിനാൽ തന്നെ ബംഗ്ലൂരിലും കേരളത്തിലുമുള്ള എസ് എബ്രോഡിന്‍റെ എല്ലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് എമ്പുരാൻ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാനാണ് കമ്പനി അവസരമൊരുക്കിയിരിക്കുന്നത്. ഒപ്പം ഉസ്ബക്കിസ്ഥാനിലുള്ള മോഹൻലാൽ ഫാൻസിനുവേണ്ടിയും പ്രത്യേക ഫാൻസ് ഷോ ഒരുക്കിയിട്ടുണ്ട്. എസ് എബ്രോഡിൽ നിന്ന് പുറം രാജ്യങ്ങളിൽ പഠിക്കുന്നതിനായി പോയിട്ടുള്ള എംബിബിഎസ് വിദ്യാർത്ഥികളടക്കമുള്ളവർക്കും ഇത്തരത്തിൽ ചിത്രം കാണുന്നതിനായി അവസരമൊരുക്കിയിട്ടുണ്ട്. ശ്രീനു അനിത ശ്രീകുമാർ, ശരത് കൃഷ്ണൻ എംആർ, ഡോ.ബിനോള്‍ബിൻ സോളമൻ, ഡോ. അശ്വൻ ഷാജി തുടങ്ങിയവരാണ് എസ് എബ്രോഡിന്‍റെ സാരഥികള്‍.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധമുള്ള മേക്കിങ് ശൈലിയാണ് എമ്പുരാനിലേതെന്ന് ഇതിനകം പുറത്തിറങ്ങിയ ട്രെയിലർ സൂചന നൽകിയിട്ടുണ്ട്. മാര്‍ച്ച് 27നാണ് ആഗോള റിലീസായി എമ്പുരാൻ എത്തുന്നത്. ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയുമാണ്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ 645K ടിക്കറ്റുകള്‍ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷന്‍ വഴി മാത്രം ഇന്ത്യയില്‍ വിറ്റഴിയപ്പെട്ടത്.

ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്‍റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്.

ചിത്രത്തിന്‍റെ തമിഴ്‌നാട് ഡിസ്ട്രിബ്യൂഷന്‍ ശ്രീ ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദില്‍ രാജുവിന്‍റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തടാനി നേതൃത്വം നല്‍കുന്ന എ എ ഫിലിംസ് ആണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.

ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാരിയർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്‍റെ സാന്നിധ്യം ചിത്രത്തിന് പാൻ വേൾഡ് അപ്പീൽ നൽകിയിട്ടുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്കർ നേട്ടത്തിൽ ടോം ക്രൂസ്; ആജീവനാന്ത നേട്ടങ്ങൾക്കുള്ള അംഗീകാരമായി ഓണററി പുരസ്കാരം നൽകി അക്കാദമി
TV & CINEMA

ഓസ്കർ നേട്ടത്തിൽ ടോം ക്രൂസ്; ആജീവനാന്ത നേട്ടങ്ങൾക്കുള്ള അംഗീകാരമായി ഓണററി പുരസ്കാരം നൽകി അക്കാദമി

November 18, 2025
അമ്മ തെരഞ്ഞെടുപ്പ്: ബാബുരാജ് പിൻമാറണമെന്ന് നടി മല്ലിക സുകുമാരൻ
TV & CINEMA

അമ്മ തെരഞ്ഞെടുപ്പ്: ബാബുരാജ് പിൻമാറണമെന്ന് നടി മല്ലിക സുകുമാരൻ

July 29, 2025
‘മലയാള സിനിമയുടെ അഭിമാനമാവട്ടെ’; ‘എമ്പുരാന്’ വിജയാശംസകളുമായി മമ്മൂട്ടി
TV & CINEMA

‘മലയാള സിനിമയുടെ അഭിമാനമാവട്ടെ’; ‘എമ്പുരാന്’ വിജയാശംസകളുമായി മമ്മൂട്ടി

March 26, 2025
കളക്ഷനില്‍ പറപറന്ന് ‘എമ്പുരാന്‍’
TV & CINEMA

കളക്ഷനില്‍ പറപറന്ന് ‘എമ്പുരാന്‍’

March 20, 2025
എത്ര നേടി മമ്മൂട്ടിയുടെ ഡൊമനിക്? ആരെയൊക്കെ ഓപ്പണിംഗില്‍ മറികടന്നു?
TV & CINEMA

എത്ര നേടി മമ്മൂട്ടിയുടെ ഡൊമനിക്? ആരെയൊക്കെ ഓപ്പണിംഗില്‍ മറികടന്നു?

January 24, 2025
പാന്‍ ഇന്ത്യന്‍ ഓള്‍ ടൈം റെക്കോഡുകള്‍ തവിടുപൊടി; പുഷ്പ 2 ആദ്യദിന കളക്ഷനില്‍ ഞെട്ടി ഇന്ത്യന്‍ സിനിമ ലോകം
TV & CINEMA

പാന്‍ ഇന്ത്യന്‍ ഓള്‍ ടൈം റെക്കോഡുകള്‍ തവിടുപൊടി; പുഷ്പ 2 ആദ്യദിന കളക്ഷനില്‍ ഞെട്ടി ഇന്ത്യന്‍ സിനിമ ലോകം

December 6, 2024
ശോഭിത ധൂലിപാലയും നാഗചൈതന്യയും വിവാഹിതരായി; ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് നാഗാര്‍ജുന
TV & CINEMA

ശോഭിത ധൂലിപാലയും നാഗചൈതന്യയും വിവാഹിതരായി; ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് നാഗാര്‍ജുന

December 5, 2024
പുഷ്പരാജേ താനിതെന്ത് പോക്കാടോ ! 1000 കോടി പടത്തെയും വീഴ്ത്തി, ഞെട്ടിച്ച് പുഷ്പ 2 പ്രീ സെയിൽ കളക്ഷൻ
TV & CINEMA

പുഷ്പരാജേ താനിതെന്ത് പോക്കാടോ ! 1000 കോടി പടത്തെയും വീഴ്ത്തി, ഞെട്ടിച്ച് പുഷ്പ 2 പ്രീ സെയിൽ കളക്ഷൻ

December 4, 2024
തമിഴ് നടിമാരെ കടത്തിവെട്ടുമോ? കോളിവുഡ് പിടിച്ചടക്കാൻ മഞ്ജു വാര്യർ, പ്രതിഫലം കോടികൾ, റിപ്പോർട്ടുകൾ
TV & CINEMA

തമിഴ് നടിമാരെ കടത്തിവെട്ടുമോ? കോളിവുഡ് പിടിച്ചടക്കാൻ മഞ്ജു വാര്യർ, പ്രതിഫലം കോടികൾ, റിപ്പോർട്ടുകൾ

December 3, 2024
Next Post
ഗിരീഷിന്  ’ജ​സ്റ്റി​സ് ഓ​ഫ് ദി  പീ​സ്’  പദവി ലഭിച്ചു

ഗിരീഷിന് ’ജ​സ്റ്റി​സ് ഓ​ഫ് ദി പീ​സ്’ പദവി ലഭിച്ചു

അമേരിക്കയിൽ ഗ്രീൻ കാർഡ്, എച്ച്-1ബി, എഫ്-1 വിസകളുള്ളവർ വിദേശ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് നിർദേശം

അമേരിക്കയിൽ ഗ്രീൻ കാർഡ്, എച്ച്-1ബി, എഫ്-1 വിസകളുള്ളവർ വിദേശ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് നിർദേശം

ട്രംപിന്‍റെ പുതിയ ഭീഷണി ഇന്ത്യക്കും തിരിച്ചടിയായേക്കും; വെനസ്വേല എണ്ണ വാങ്ങുന്നവർക്കും തീരുവ ചുമത്താൻ യുഎസ്

ട്രംപിന്‍റെ പുതിയ ഭീഷണി ഇന്ത്യക്കും തിരിച്ചടിയായേക്കും; വെനസ്വേല എണ്ണ വാങ്ങുന്നവർക്കും തീരുവ ചുമത്താൻ യുഎസ്

നോവലിൽ പീഡോഫീലിയെക്കുറിച്ച് പ്രതിപാദിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് ഓസ്ട്രേലിയൻ എഴുത്തുകാരി അറസ്റ്റിൽ

നോവലിൽ പീഡോഫീലിയെക്കുറിച്ച് പ്രതിപാദിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് ഓസ്ട്രേലിയൻ എഴുത്തുകാരി അറസ്റ്റിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist