സിഡ്നിയിലെ മലയാളി പ്രേക്ഷകർക്ക് ആവേശമായി കൈരളി ഫെഡറേഷൻ ഓഫ് സിഡ്നിയുടെ ‘അടിപൊളി ഓണം മെഗാ ഷോ 2025’.ഓണാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 30-ന് നടക്കുന്ന പരിപാടിയിൽ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ അനു സിത്താര, ഗായത്രി സുരേഷ്, അൻവർ സാദത്ത്, അഭിജിത്ത് കൊല്ലം, ക്രിസ്റ്റാകാല, റെനോഷ്, റോണി റാഫേൽ എന്നിവർ അണിനിരക്കുന്നു. സംഗീതവും നൃത്തവും കോർത്തിണക്കിയ ഈ മെഗാ ഷോ ഓണാഘോഷങ്ങൾക്ക് കൂടുതൽ നിറപ്പകിട്ടേകും. ഓണത്തിൻ്റെ സന്തോഷം ഇരട്ടിയാക്കാൻ ഈ പരിപാടിയിൽ എല്ലാവരും പങ്കുചേരുക! കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക!































