തിരുത്തിക്കുറിച്ച റെക്കോർഡുകൾക്ക് നടുവിലൂടെ താര രാജാവും രാജകുമാരനും ഇന്ന് വൈകുന്നേരം 5.00ന് കൊച്ചിൻ എയർപോർട്ടിൽ പറന്നിറങ്ങും
മലയാളക്കര മുഴുവൻ എമ്പുരാൻ്റെ പിന്നാലെ പായുകയാണ്. ആദ്യദിവസത്തെ ഷോയ്ക്ക് ടിക്കറ്റ് കിട്ടാൻ പലരും ഓടുമ്പോൾ ചിത്രത്തിൽ പൃഥ്വിരാജ് ഒളിപ്പിച്ചുവെച്ച രഹസ്യമെന്തെന്നറിയാന് കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. ഇൻഡസ്ട്രിയിലെ സകല റെക്കോഡുകളും എമ്പുരാൻ്റെ വരവോടെ തകരുമെന്ന് ഉറപ്പാണ്. 2025ൽ ഇതുവരെ ഒരു വലിയ വിജയമില്ലാതിരുന്ന മോളിവുഡ് എമ്പുരാനിലൂടെ ടോപ് ഗിയറിലേക്ക് കുതിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് എമ്പുരാന്‍. ലൂസിഫറിന്‍റെ വിജയത്തിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ച ചിത്രം അക്കാലം മുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന ഒന്നുമാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനിപ്പുറം മാര്‍ച്ച് 27 ന് ചിത്രം തിയറ്ററുകളില്‍ എത്തുകയാണ്.ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.































