മെൽബൺ: സൗത്ത് ഈസ്‌റ്റിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേസ്സി മലയാളിയുടെ പുതിയ പ്രസിഡൻറായി അജിത്ത്കുമാറും , സെക്രട്ടറി ആയി ജോളിമോൻ ജോസ്ഫും തിരഞ്ഞെടുക്കപ്പെട്ടു , ജോസ് . എം ജോർജ് ആണ് പി ആർ ഒ , ട്രഷറർ ആയി ഷാജി പുല്ലനെയും തിരഞ്ഞെടുത്തു . വൈസ് പ്രെസിഡന്റുമാരായി റോസ്മി ഫ്രാൻസീസും , തിരഞ്ഞെടുക്കപെട്ടപ്പോൾ ജോയിന്റ് സെക്രട്ടറിയായി വന്നത് പ്രീയങ്ക സുജറാണിയാണ്. അടുത്ത രണ്ടു വർഷത്തെ എക്സിക്കുട്ടീവ് കമ്മിറ്റി മെമ്പർമാരായി , ഗിരീഷ് മാധവൻ, ജോണി മറ്റം, റെജിമോൻ തോമസ് , റെയ്ഗൻ ജോസഫ്, മഹേഷ് രാവുണ്ണി, ഉദയൻ വേലായുധൻ എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു . പ്രോഗ്രാം കമ്മറ്റി കൺവീനർ മാരായി ഗിരീഷ് മാധവനും റെയ്ഗൻ ജോസഫും തെരഞ്ഞെടുക്കപ്പെട്ടു.
മികവുറ്റ പ്രവർത്തനങ്ങളുമായി പ തിനഞ്ചാം വർഷത്തിലേക്കു കടക്കുന്ന കേസ്സി മലയാളിഎന്ന സംഘടന ഓസ്‌ടേലിയയിലെത്തന്നെ ഏറ്റവും മികച്ച അസ്സോസിയേഷനുകളിൽ ഒന്നായി മാറിക്കഴിഞ്ഞു , നിയുക്ത പ്രസിഡന്റ് അജിത്ത് കുമാർ ഒരുമിച്ച്, ഒരു മാറ്റമുണ്ടാക്കാൻ നമുക്ക് കൂട്ടായി ശ്രമിക്കാമെന്നും വരുംവർഷങ്ങളിൽ മുഴുവനും നിങ്ങളുടെ പിന്തുണ ഞങ്ങൾ ക്ഷണിക്കുകയാണ് എന്നുംഒറ്റക്കെട്ടായി നമുക്ക് കൂടുതൽ ഉയരങ്ങളിലേക്ക് കേസ്സി മലയാളിയെ എത്തിക്കാമെന്നുംഎല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിച്ചു. കേസ്സി മലയാളിയുടെ പുതിയ പ്രസിഡൻറ് അജിത് കുമാർ ഓസ്ട്രേലിയായിലെ ഒരു പ്രമുഖ ഐ.റ്റി കമ്പനിയുടെ എഞ്ചീനീയറിംഗ് ഹെഡ് ആയി പ്രവർത്തിക്കുന്നു.






























