ഡാർവിൻ: അൽഫോൻസാ സിറോ മലബാർ പള്ളിയിൽ ദൈവമാതാവിന്റെ പിറവി തിരുനാൾ എട്ടു നോമ്പ് തിരുനാളായി ആഘോഷിക്കുന്നു. എല്ലാ ദിവസവും വൈകിട്ട് 5:30ന് ആരാധന, 6 മണിക്ക് കുർബാന, തുടർന്ന് പോർച്ചുഗലിൽ നിന്നും കൊണ്ടുവന്ന മാതാവിന്റെ തിരുസ്വരൂപം വഹിച്ചു ജപമാല തിരി പ്രദക്ഷിണം.
എട്ടാം തീയതി തിരുനാൾ ദിനം മേരി നാമധാരികളുടെ സംഗമം, നേർച്ച ഭക്ഷണം. വികാരി റവ. ഡോ. ജോൺ പുതുവ, കൈക്കാരന്മാരായ ഡെനെക്സ് ഡേവിഡ്, സോജൻ ജോർജ്, ആശ തോമസ് എന്നിവർ നേതൃത്വം നൽകും.































