ഓസ്ട്രേലിയ : ഡാർവിൻ സെന്റ് അൽഫോൻസ സിറോ മലബാർ പള്ളിയിൽ ബൈബിൾ മാസത്തിന് സമാപനമായി. സെപ്റ്റംബർ ഒന്നിന് ദേവാലയത്തിൽ ബൈബിൾ ആഘോഷമായി കൊണ്ടുവന്നു പ്രതിഷ്ഠിച്ചു കൊണ്ട് ആരംഭിച്ച ബൈബിൾ മസാചാരണത്തിന്റെ ഭാഗമായി ബൈബിൾ സംബന്ധമായ വിവിധ പരിപാടികൾ നടന്നു.
എല്ലാ ഭവനങ്ങളിലും ഒന്നാം തീയതി തന്നെ ആഘോഷമായി ബൈബിൾ പ്രതിഷ്ഠ, ബൈബിൾ പഠന ക്ലാസുകൾ, ബൈബിൾ റീഡിങ് ചലഞ്ച്, ബൈബിൾ പകർത്തിയെഴുത്ത്, ബൈബിൾ ക്വിസ്, ബൈബിൾ വചന പഠനം തുടങ്ങിയ വിവിധ പരിപാടികളാണ് ഈ മാസം നടന്നത്. റവ. ഡോ. ജോൺ പുതുവ, കൈകാരന്മാരായ ഡീനെക്സ്റ്റ് ഡേവിഡ്, സോജൻ ജോർജ്, ആശ തോമസ്, മതബോധന വിഭാഗം പ്രിൻസിപ്പൽ ജീൻ ജോസ്, വൈസ് പ്രിൻസിപ്പൽ ജിസ് എമിൽ എന്നിവർ നേതൃത്വം നൽകി.