ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ വികലാംഗ തൊഴിലവസര സ്ഥാപനങ്ങളിലൊന്നായ ബെഡ്‌ഫോർഡ് (Bedford) സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ ഫെഡറൽ സർക്കാർ അടിയന്തര സഹായവുമായി മുന്നോട്ടുവന്നു. സ്ഥാപനത്തിന്റെ പ്രവർത്തനം തുടരണം എന്നതിനായി 4.4 മില്ല്യൺ ഡോളർ അനുവദിച്ചു.
ജൂലൈയിൽ ബെഡ്‌ഫോർഡ് സ്വമേധയാ അഡ്മിനിസ്ട്രേഷനിൽ പ്രവേശിച്ചിരുന്നു. അതിന് മുമ്പ് സൗത്ത് ഓസ്‌ട്രേലിയ സർക്കാർ 15 മില്ല്യൺ ഡോളർ സഹായം നൽകിയിരുന്നു. ഇപ്പോൾ ഫെഡറൽ സഹായത്തോടെ സ്ഥാപനത്തിന് പുതിയ (buyer) വാങ്ങുന്നവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ഫെഡറൽ മന്ത്രി മാർക്ക് ബട്ട്ലർ പറഞ്ഞു, “ഈ സഹായം ബെഡ്‌ഫോർഡിനെ സ്ഥിരതയിലേക്ക് കൊണ്ടുവരാനും, ഭാവിയിൽ സുരക്ഷിതമായി മുന്നോട്ട് പോകാനുമാണ്.” തൊഴിലാളികളും സേവനവും നിലനിർത്തി വാങ്ങുന്നവരെ കണ്ടെത്തുന്നതാണ് അടുത്ത ലക്ഷ്യം.