വിൽനിയസ്: ഹോട്ട് എയർ ബലൂണുകളിൽ പറത്തി വിട്ടത് കള്ളക്കടത്തുകാരുടെ സിഗരറ്റ് പാക്കറ്റുകൾ. ഒന്നിന് പുറകേ ഒന്നായി 25ലേറെ ഹോട്ട് എയർ ബലൂണുകൾ വ്യോമ മേഖലയിലേക്ക് എത്തിയതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറായി. ലിത്വാനിയയിലെ വിൽനിയസ് വിമാനത്താവളത്തിലാണ് സംഭവം. മണിക്കൂറുകളോളമാണ് വിമാന സർവ്വീസുകൾ തടസപ്പെട്ടത്. 30 വിമാനങ്ങളും 6000ത്തിലേറെ യാത്രക്കാരുമാണ് കള്ളക്കടത്ത് സിഗരറ്റുമായി എത്തിയ ഹോട്ട് എയർ ബലൂണുകൾ മൂലം യാത്ര വരെ തടസപ്പെട്ടവർ. കള്ളക്കടത്തിന് പതിവില്ലാത്ത രീതികൾ യൂറോപ്പിലേക്ക് പതിവാകുന്നതിന്റെ ഏറ്റവും പുതിയ സംഭവങ്ങളിലൊന്നാണ് സംഭവം. നാറ്റോയുടെ എയർ സ്പേയ്സിലേക്ക് അടക്കമാണ് കള്ളക്കടത്ത് സിഗരറ്റ് ഇത്തരത്തിൽ ബലൂണുകളിലെത്തിക്കുന്നത്. എന്നാൽ റഷ്യ നാറ്റോയുടെ പ്രതികരണം നിരീക്ഷിക്കുന്നതാണ് ഇത്തരം ബലൂണുകളിലൂടെയെന്നാണ് യൂറോപ്പിലെ ചില വിദഗ്ധർ വിശദമാക്കുന്നത്.
എന്നാൽ ലിത്വാനിയയിലും മറ്റ് ബാൾട്ടിക് രാജ്യങ്ങളിലും ഇത്തരം ബലൂണുകളേക്കുറിച്ച് ആശങ്ക ശക്തമാവുന്നത്. ജൂലൈ മാസത്തിൽ റഷ്യൻ നിർമ്മിത ഡ്രോണുകൾ ലിത്വാനിയയിലേക്ക് എത്തിയിരുന്നു. ബെലാറസിൽ നിന്നുള്ള ഇവ തകർന്ന് വീണത് വിലിനിയസ് കൌണ്ടിയിൽ ആയിരുന്നു. ജൂലൈ മാസത്തിൽ തന്നെ മറ്റൊരു ഡ്രോൺ സൈനിക പരിശീലന ഗ്രൌണ്ടിലും തകർന്ന് വീണിരുന്നു. ഈ ഡ്രോണിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലിത്വാനിയൻ പാർലമെന്റ് ഇത്തരത്തിൽ വരുന്ന അപരിചിത വസ്തുക്കളെ വെടിവച്ച് വീഴ്ത്താൻ വോട്ട് ചെയ്തത്. വ്യോമ മേഖലയിലേക്ക് അതിക്രമിച്ച് കയറുന്ന ഡ്രോണുകളും ബലൂണുകളും സൈന്യം വെടിവച്ച് വീഴ്ത്തുകയാണ് നിലവിൽ ചെയ്യുന്നത്. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ 18000 പാക്കറ്റ് സിഗരറ്റാണ് പിടിച്ചെടുത്തത്. ഇതിൽ രണ്ട് ബലൂണുകൾ വിലിനിയസ് വിമാനത്താവളത്തിന് മുകളിലൂടെയാണ് പറന്നത്.
രാത്രി വൈകി വരുന്ന ഹോട്ട് എയർ ബലൂൺ കള്ളക്കടത്ത് പുലർച്ചെ വരെ
എന്നാൽ രണ്ട് ഡസനിലേറെ ബലൂണുകൾ വിലിനിയസ് കൌണ്ടിയിലെ വനമേഖലയിലേക്ക് എത്തിയെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ വക്താവ് വിശദമാക്കുന്നത്. രാത്രി 8.45 മുതൽ പുലർച്ചെ 4.30 വരെയായിരുന്നു ഇത്തരത്തിൽ കള്ളക്കടത്ത് സിഗരറ്റ് ബലൂണുകൾ വ്യോമ മേഖലയിലേക്ക് എത്തിയത്. കണ്ടെത്തിയ 11 ബലൂണുകളിൽ നിന്നായാണ് 18000 പാക്കറ്റ് സിഗരറ്റ് പിടികൂടിയത്. റഷ്യയുടെ സഖ്യ കക്ഷിയായ ബെലാറസിൽ നിന്ന് അതിർത്തിയിൽ ലിത്വാനിയയിലെ തലസ്ഥാനത്ത് നിന്ന് 40 കിലോമീറ്റർ അകലെയാണ് വിലിനിയസ് സ്ഥിതി ചെയ്യുന്നത്. ഡ്രോണുകളേക്കാൾ കുറഞ്ഞ ചെലവിൽ എത്തുന്നതിനാലാണ് കള്ളക്കടത്തുകൾ ഹോട്ട് എയർ ബലൂണുകളെ കള്ളക്കടത്തിന് വ്യാപകമായി ഉപയോഗിക്കുന്നത്. ഓഗസ്റ്റിൽ സമാനമെങ്കിലും കുറഞ്ഞ തോതിലായിരുന്നു ബലൂണുകൾ എത്തിയത്. കഴിഞ്ഞ വഷം 966 ബലൂണുകളാണ് ബെലാറസിൽ നിന്ന് ലിത്വാനിയയിലേക്ക് എത്തിയത്. സംഭവം അട്ടിമറി ശ്രമം ആണോയെന്ന അന്വേഷണത്തിലാണ് പൊലീസും പ്രാദേശിക ഭരണകൂടവുമുള്ളത്.