സമൂഹത്തിനായി സജീവമായി പ്രവർത്തിക്കുന്ന Springfield Malayalee Association Inc പുതിയ മാനേജിങ് കമ്മിറ്റിയെ (2025–2027) രൂപീകരിച്ചു. സമൂഹ സേവനത്തിലും സാംസ്‌കാരിക പ്രവർത്തനങ്ങളിലും മുന്നിട്ടുനിൽക്കുന്ന ഈ സംഘടനയുടെ പുതിയ നേതൃത്വമായി Shaji Muthuparambil പ്രസിഡന്റായും Bijo Jose സെക്രട്ടറിയായും Libu Joseph ട്രഷററായും ചുമതലയേറ്റു.
പുതിയ വൈസ് പ്രസിഡന്റായി Jilo Jose, ജോയിന്റ് സെക്രട്ടറിയായി Sangeetha Subeesh, പബ്ലിക് റിലേഷൻസ് ഓഫീസറായി (PRO) Byju Jacob എന്നിവരും ടീമിൽ ഇടം നേടി. സംഘടനയുടെ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് Nittu Mithun, Aswathy Arun, Noble Sebastian, Tony Grey Thomas എന്നിവരാണ്.
കായിക പരിപാടികൾക്ക് നേതൃത്വം നൽകുന്നത് Habby Joypaulയും Reji Jacobയും ആകുമ്പോൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി Biju Vargheseയും Mammen Philipയും തിരഞ്ഞെടുക്കപ്പെട്ടു.