ഓസ്‌ട്രേലിയയില്‍ മനുഷ്യക്കടത്ത് വന്‍തോതില്‍ വര്‍ധിക്കുന്നതായി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം മനുഷ്യക്കടത്തിന്റെ 382 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ ഇക്കൊല്ലം ഇതുവരെ 420 കേസുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.
ബലപ്രയോഗത്തിലൂടെയോ വ്യാജപ്രേരണയിലൂടെയോ ഉള്ള മനുഷ്യക്കടത്തായ എക്‌സിറ്റ് ട്രാഫിക്കിങ് ഒരുവര്‍ഷം കൊണ്ട് ഇരട്ടിച്ചിരിക്കുകയാണ്. 35ല്‍ നിന്ന് 75 കേസുകളായാണ് ഈയിനത്തിലെ വര്‍ധന. നിര്‍ബന്ധപൂര്‍വമുള്ള വിവാഹത്തിന്റെ കേസുകളിലുമുണ്ട് വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം ഈയിനത്തിലുള്ള 91 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ ഇക്കൊല്ലം ഇതുവരെ കേസുകളുടെ എണ്ണം 118 ആയി ഉയര്‍ന്നിട്ടുണ്ട്. ലൈംഗിക അടിമത്തത്തിന്റെ കേസുകളില്‍ 59ല്‍ നിന്ന് 84 ആയാണ് ഒരു വര്‍ഷം കൊണ്ടുള്ള വര്‍ധന. വര്‍ധന തീരെയില്ലാത്തത് മനുഷ്യരുടെ അവയവക്കടത്തില്‍ മാത്രമാണ്.