പെര്‍ത്ത്: അമേരിക്കന്‍ റീട്ടെയില്‍ രംഗത്തൈ അതികായനായ കോസ്റ്റ്‌കോ ഓസ്‌ട്രേലിയയില്‍ മൂന്നാമത്തെ സ്‌റ്റോര്‍ തുറക്കാന്‍ തയാറെടുക്കുന്നു. മൂന്നര കോടി ഡോളറിന്റെ വമ്പന്‍ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് രണ്ടു വര്‍ഷം കൊണ്ടു പൂര്‍ത്തിയാകുന്ന പുതിയ പ്രോജക്ടിനു തുടക്കമിടുന്നത്. പെര്‍ത്തിന്റെ വടക്കന്‍ പ്രാന്തങ്ങളില്‍ പുതിയതായി തുടങ്ങുന്ന ഹോം എക്‌സ് ട്രേഡ് ഹബ്ബിലെ പ്രധാന വാണിജ്യ സംരംഭം കോസ്റ്റ്‌കോ ആയിരിക്കുമെന്ന് വെളിപ്പെടുത്തുന്നത് സംസ്ഥാന ഗവണ്‍മെന്റ് തന്നെയാണ്.
റീട്ടെയില്‍ വിപണന രംഗത്തെ വന്‍കിട ഗ്രൂപ്പുകള്‍ മാത്രം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു തീരുമാനിച്ചിരിക്കുന്ന സ്ഥലമാണ് ആല്‍കിമോസ് സെന്‍ട്രല്‍സിലെ ഹോം എക്‌സ് ട്രേഡി ഹബ്., 24 ഹെക്ടര്‍ സ്ഥലത്ത് ആരംഭിക്കുന്ന ഈ പ്രോജക്ട് 2027ല്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2002ലാണ് കോസ്റ്റ്‌കോ ഓസ്‌ട്രേലിയയിലെ തങ്ങളുടെ ആദ്യ പ്രോജക്ട് തുറക്കുന്നത്. പശ്ചിമ ഓസ്‌ട്രേലിയയില്‍ പെര്‍ത്ത് എയര്‍പോര്‍ട്ടിനു ചേര്‍ന്നായിരുന്നു ആ പ്രോജക്ട്. അതിനു ശേഷം 2022ല്‍ രണ്ടാമത്തെ പ്രോജക്ട് ആരംഭിച്ചു. തെക്കന്‍ പെര്‍ത്തില്‍ കാഷ്വാറിനയിലായിരുന്നു ഇത്. അതിനു ശേഷം ഇപ്പോള്‍ വടക്കന്‍ പെര്‍ത്തിലും കോസ്റ്റ്‌കോ എത്തുകയാണ്. വളരെ കൂടിയ അളവില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുമ്പോ്ള്‍ കോസ്റ്റ്‌കോയ്ക്കു സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ആസൂത്രണ, ഭൂമികാര്യ മന്ത്രി ജോണ്‍ കാരി പറഞ്ഞു.