റിയോ ഡി ജനീറോ: യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ വൻ തീപിടിത്തം. ബ്രസീലിലെ ബെലെമിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടി പവലിയന് സമീപം ആണ് തീപിടിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രിയും ഇന്ത്യയിൽ നിന്നുള്ള 20 മാധ്യമപ്രവർത്തകരും അടക്കം പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഷോര്ട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. COP-30 ൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരാണ് യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ ആതിഥേയത്വം വഹിക്കുന്നത്. അഗ്നിശമന സേനാംഗങ്ങൾ എത്തി ഇപ്പോൾ തീ അണക്കുകയാണ്. ആർക്കും പരിക്കുകകളൊന്നുമില്ലാതെ രക്ഷപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം.






























