ഓസ്ട്രേലിയയിലെ മലയാളി ക്രൈസ്തവ വിശ്വാസികളുടെ ശ്രദ്ധേയമായ ആത്മീയ സംഗമമായ ഐപിസി (Indian Pentecostal Church of God) ഓസ്ട്രേലിയ റീജിയന്റെ 15-ാമത് വാർഷിക സമ്മേളനം ഏപ്രിൽ 2 മുതൽ 5 വരെ വാഗ വാഗയിൽ നടക്കും.
നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ വിവിധ ആത്മീയ യോഗങ്ങൾ, സന്ദേശങ്ങൾ, ആരാധനകൾ തുടങ്ങിയവ സംഘടിപ്പിച്ചിരിക്കുന്നു. സ്ഥാപക പ്രസിഡന്റും ഐപിസി ജനറൽ ജോയിന്റ് സെക്രട്ടറിയുമായ പാസ്റ്റർ തോമസ് ജോർജ് മുഖ്യാതിഥിയായിരിക്കും. അതിഥി പ്രഭാഷകനായി പാസ്റ്റർ അബി എബ്രഹാം പങ്കെടുക്കും. ബ്രദർ ബോവസ് രാജു ആരാധന നയിക്കും.
ഐപിസി ഓസ്ട്രേലിയ റീജിയൻ പ്രസിഡന്റായ പാസ്റ്റർ എലിയാസ് ജോൺ സമ്മേളനത്തിന് നേതൃത്വം നൽകും. വൈസ് പ്രസിഡന്റ് പാസ്റ്റർ സജിമോൻ സഖറിയ, സെക്രട്ടറി എവാൻജലിസ്റ്റ് മനു ജോസഫ്, ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ റെജി സാമുവൽ, എവാൻജലിസ്റ്റ് ടോമി ഉണ്ണൂണ്ണി , ട്രഷറർ ബ്രദർ ഫിന്നി അലക്സ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്.
വാഗ വാഗയിലെ മൾട്ടി-പർപ്പസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഈ സമ്മേളനത്തിൽ ഓസ്ട്രേലിയയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സംഘാടക സമിതിയുമായി ബന്ധപ്പെടാവുന്നതാണ്.































