സിഡ്‌നി: സിഡ്‌നി മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവും ബെഥേൽ മാർത്തോമാ ചർച്ചിന്റെ (BMTC) ആദ്യകാല പ്രവർത്തകനുമായ ജോയ് വി. ജേക്കബ് (ജോയ്ച്ചൻ) നിര്യാതനായി. ഇന്നലെ രാത്രി (ഏപ്രിൽ 9) 9:30-ന് ആർ.പി.എ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.
സിഡ്‌നിയിലെ ആദ്യകാല മലയാളികളിൽ ഒരാളായ ജോയ്ച്ചൻ, മലയാളി കൂട്ടായ്മകളുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു. പ്രത്യേകിച്ചും ബെഥേൽ മാർത്തോമാ ചർച്ചിന്റെ രൂപീകരണത്തിലും അതിന്റെ പടിപടിയായുള്ള വളർച്ചയിലും അദ്ദേഹം നൽകിയ നേതൃത്വം സമാനതകളില്ലാത്തതാണ്.
അദ്ദേഹത്തിന്റെ വേർപാടിൽ ബെഥേൽ മാർത്തോമാ ചർച്ച് വികാരിയും ഭരണസമിതിയും ആദരാഞ്ജലികൾ അർപ്പിച്ചു. സംസ്‌കാര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.































