Thursday, October 1, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ഇന്ത്യക്ക് പുതിയ തലവേദന: അത്യാധുനിക മുങ്ങിക്കപ്പലുമായി പാകിസ്ഥാൻ ബംഗാൾ ഉൾക്കടലിലേക്ക്

by Kerala News Web Desk 04
June 18, 2026
in INDIA
0 0
A A
ഇന്ത്യക്ക് പുതിയ തലവേദന: അത്യാധുനിക മുങ്ങിക്കപ്പലുമായി പാകിസ്ഥാൻ ബംഗാൾ ഉൾക്കടലിലേക്ക്
Share on WhatsappShare on FacebookShare on TwitterShare on Telegram

ദില്ലി: ബംഗാൾ ഉൾക്കടലിൽ 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ തകർന്നടിഞ്ഞ ശേഷം ആദ്യമായി സൈനിക സാന്നിധ്യം ശക്തമാക്കാൻ പാകിസ്ഥാൻ നാവികസേന ഒരുങ്ങുന്നു. ചൈനയിൽ നിന്ന് അടുത്തിടെ വാങ്ങിയ അത്യാധുനിക ‘ഹംഗോർ ക്ലാസ്’ അന്തർവാഹിനി ഇതിനായി വിന്യസിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ തന്ത്രപ്രധാനമായ സമുദ്രമേഖല ലക്ഷ്യമിട്ടുള്ള പാകിസ്ഥാന്റെ ഈ നീക്കം പ്രതിരോധ വൃത്തങ്ങളിൽ ആശങ്ക സൃഷ്‌ടിച്ചു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ചൈനയിൽ വച്ച് കമ്മീഷൻ ചെയ്ത ആദ്യ ഹംഗോർ ക്ലാസ് അന്തർവാഹിനി കഴിഞ്ഞ ആഴ്ചയാണ് കറാച്ചി തുറമുഖത്ത് എത്തിയത്. ഈ അന്തർവാഹിനിയുടെ വരവോടെ അറബിക്കടലിന് പുറത്തേക്ക്, യാതൊരു സ്വാധീനവുമില്ലാതിരുന്ന ബംഗാൾ ഉൾക്കടലിലേക്ക് കൂടി തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാൻ സാധിക്കുമെന്ന് പാക് നാവികസേന പ്രതീക്ഷ.

ഇന്ത്യയുടെ ഈസ്റ്റേൺ നേവൽ കമാൻഡ് സ്ഥിതി ചെയ്യുന്ന വിശാഖപട്ടണവും തന്ത്രപ്രധാനമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളും ബംഗാൾ ഉൾക്കടലിലാണ്. ഇന്ത്യയുടെ പ്രധാന വ്യാപാര-ഊർജ്ജ പാതകളും ഇതിലൂടെയാണ് കടന്നുപോകുന്നത്. ഈ മേഖലയിൽ നിലവിൽ ഇന്ത്യൻ നാവികസേനയ്ക്കാണ് പൂർണ്ണ മേധാവിത്വമുള്ളത്. 1971-ലെ യുദ്ധകാലത്ത് ഇന്ത്യൻ നാവികസേനയുടെ ‘ഐഎൻഎസ് കുക്രി’ എന്ന യുദ്ധക്കപ്പൽ തകർത്ത പാകിസ്ഥാന്റെ പഴയ അന്തർവാഹിനിയുടെ പേരാണ് ‘പിഎൻഎസ് ഹംഗോർ’. ആ യുദ്ധത്തിൽ പാകിസ്ഥാൻ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. ബംഗ്ലാദേശ് രൂപീകരിക്കപ്പെടുകയും ചെയ്തതോടെ ബംഗാൾ ഉൾക്കടലിൽ നിന്നുള്ള പാക് നാവികസേനയുടെ സാന്നിധ്യം പൂർണ്ണമായി ഇല്ലാതായിരുന്നു. ഈപശ്ചാത്തലത്തിലാണ് പാകിസ്ഥാൻ തങ്ങളുടെ പുതിയ പ്രൊജക്റ്റിന് ‘ഹംഗോർ’ എന്ന് വീണ്ടും പേരിട്ടിരിക്കുന്നത്. ചൈനയുടെ ടൈപ്പ് 039എ യുവാൻ ക്ലാസ് അന്തർവാഹിനിയുടെ രൂപരേഖയിലാണ് ഹംഗോർ നിർമ്മിച്ചിരിക്കുന്നത്. ആകെ എട്ട് ഹംഗോർ ക്ലാസ് അന്തർവാഹിനികളാണ് പാകിസ്ഥാൻ നാവികസേനയുടെ ഭാഗമാക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ നാലെണ്ണം ചൈന നേരിട്ട് നിർമ്മിച്ചു നൽകും, ബാക്കി നാലെണ്ണം ചൈനീസ് സാങ്കേതികവിദ്യയോടെ പാകിസ്ഥാനിലെ കറാച്ചിയിൽ നിർമ്മിക്കും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ’ സാങ്കേതികവിദ്യയുള്ളതാണ് ഈ അന്തർവാഹിനികൾ. സാധാരണ ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികളെപ്പോലെ ബാറ്ററികൾ ചാർജ് ചെയ്യാനായി ഇവയ്ക്ക് അടിക്കടി സമുദ്രോപരിതലത്തിലേക്ക് വരേണ്ടതില്ല. ആഴ്ചകളോളം വെള്ളത്തിനടിയിൽ കിടക്കാൻ ഇവയ്ക്ക് സാധിക്കും. ആണവായുധങ്ങൾ വഹിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ടെന്നാണ് സൂചന. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ബംഗ്ലാദേശിൽ അധികാരമേറ്റതിന് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള സൈനിക-നയതന്ത്ര ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. 1971-ന് ശേഷം ആദ്യമായി കറാച്ചിയിൽ നിന്നും ചിറ്റഗോംഗിലേക്ക് നേരിട്ടുള്ള സമുദ്രവ്യാപാരം കഴിഞ്ഞവർഷം പുനരാരംഭിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ സംയുക്ത സൈനികാഭ്യാസത്തിനും രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നതിനും കരാറുകൾ ഒപ്പിടുന്നത് ചർച്ചയിലാണ്. ബംഗ്ലാദേശിന്റെ ഈ മാറ്റം പാകിസ്ഥാന് ബംഗാൾ ഉൾക്കടലിൽ കൂടുതൽ എളുപ്പത്തിൽ സ്വാധീനമുറപ്പിക്കാൻ സഹായകരമായേക്കുമെന്നാണ് വിലയിരുത്തൽ.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ബംഗാൾ ഉൾക്കടലിനെ പൂർണമായി അധീനതയിലാക്കാൻ പാകിസ്ഥാന് കഴിയില്ല. പക്ഷെ, ചൈനയുടെ പിന്തുണയോടെയുള്ള ഈ കടന്നുകയറ്റം ഇന്ത്യയ്ക്ക് വലിയൊരു തലവേദനയായി മാറും. ഇതിനകം കറാച്ചിയിലെത്തിയ പാക് അന്തർവാഹിനിയുടെ ശബ്ദതരംഗങ്ങൾ കണ്ടെത്താനായി ഇന്ത്യൻ നാവികസേന തങ്ങളുടെ പി-8ഐ പൊസൈഡൻ നിരീക്ഷണ വിമാനങ്ങൾ ഉപയോഗിച്ച് അറബിക്കടലിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ജോലിയുള്ള ഭാര്യയ്ക്ക് ജീവനാംശം നൽകണോ? മലയാളി ദമ്പതിമാരുടെ തർക്കം സുപ്രീംകോടതിയിൽ
INDIA

ജോലിയുള്ള ഭാര്യയ്ക്ക് ജീവനാംശം നൽകണോ? മലയാളി ദമ്പതിമാരുടെ തർക്കം സുപ്രീംകോടതിയിൽ

October 1, 2026
ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്
INDIA

ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

September 29, 2026
‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു
INDIA

‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു

September 28, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്
INDIA

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌
INDIA

ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌

September 19, 2026
ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്
INDIA

ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്

September 17, 2026
ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും
INDIA

ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും

September 17, 2026
ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?
INDIA

ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?

September 15, 2026
ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു
INDIA

ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു

September 14, 2026
Next Post
ടിനി ടോമിനെതിരായ അൻസിബയുടെ പരാതി; പരാതിയിൽ കഴമ്പില്ല, കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പൊലീസ്

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി; പരാതിയിൽ കഴമ്പില്ല, കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പൊലീസ്

ലോകകപ്പിൽ വമ്പൻ വിജയവുമായി സ്വിറ്റ്സർലാൻഡും കാനഡയും; ഗ്രൂപ്പ് ബിയിൽ ഗോൾ മഴ

ലോകകപ്പിൽ വമ്പൻ വിജയവുമായി സ്വിറ്റ്സർലാൻഡും കാനഡയും; ഗ്രൂപ്പ് ബിയിൽ ഗോൾ മഴ

​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും

ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ വെടിവെപ്പ്, ആളുകൾ പരിഭ്രാന്തരായി ചിതറിയോടി; ഒരാൾ പിടിയിൽ

ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ വെടിവെപ്പ്, ആളുകൾ പരിഭ്രാന്തരായി ചിതറിയോടി; ഒരാൾ പിടിയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

October 1, 2026
സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി  ഇറാൻ

സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി ഇറാൻ

October 1, 2026
സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

October 1, 2026
ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

October 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist