പെർത്ത്: യുകെയിൽ നിന്നും ആറുമാസം മുമ്പ് ഓസ്‌ട്രേലിയയിൽ കുടിയേറിയ മലയാളി യുവാവ് നിര്യാതനായി. തൊടുപുഴ കരിമണ്ണൂർ സ്വദേശി വടക്കേക്കര ജോബിൻ ജോസ് (42) ആണ് പെർത്തിലെ ഫിയോണ സ്റ്റാൻലി ഹോസ്പിറ്റലിൽ അന്തരിച്ചത്.
പെർത്തിലെ ബൺബറിയിലായിരുന്നു ഇദ്ദേഹവും കുടുംബവും താമസിച്ചിരുന്നത്.കോതമംഗലം വെളിയൽച്ചാൽ സ്വദേശിനിയായ റിയ ആന്റണിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. യുകെയിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് അടുത്തിടെയാണ് ഈ കുടുംബം താമസം മാറിയത്. സംസ്കാരം പിന്നീട് നടക്കും.



























