Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home SPORTS

ബെംഗലൂരുവുമായുള്ള മത്സരം വീണ്ടും നടത്തണമെന്ന് കേരളാ ബ്ലാസ്റ്റേഴ്സ്

by Kerala News Web Desk 04
March 6, 2023
in SPORTS
0 0
A A
ബെംഗലൂരുവുമായുള്ള മത്സരം വീണ്ടും നടത്തണമെന്ന് കേരളാ ബ്ലാസ്റ്റേഴ്സ്
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊച്ചി: ഐഎസ്എല്ലില്‍ സുനില്‍ ഛേത്രിയുടെ ഫ്രീ കിക്ക് ഗോളിനെത്തുടര്‍ന്ന് വിവാദത്തിലായ ബെംഗലൂരു എഫ് സിയുമായുള്ള പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്സ്. മത്സരം വീണ്ടും നടത്തണമെന്നും ബെംഗലൂരുവിന് അനുകൂലമായി ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണ്‍സണെ വിലക്കണമെന്നും ആവശ്യപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്സ് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പരാതി നല്‍കിയതായി ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

സുനില്‍ ഛേത്രി ഫ്രീ കിക്ക് എടുക്കുന്നതിന് മുമ്പ് റഫറി ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണയോട് നീങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അതിനാല്‍ തന്നെ ഛേത്രിയുടെ അതിവേഗ ഫ്രീ കിക്ക് ഗോളായി അനുവദിക്കാനാവില്ലെന്നും ബ്ലാസ്റ്റേഴ്സ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. കളിക്കാരനോട് നീങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ടാല്‍ റഫറി വിസില്‍ മുഴക്കാതെ കിക്ക് എടുക്കാനാവില്ലെന്നിരിക്കെ ഛേത്രിയുടെ ഫ്രീ കിക്ക് ഗോള്‍ നിലനില്‍ക്കില്ലെന്നും ബ്ലാസ്റ്റേഴ്സിന്‍റെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഫ്രീ കിക്ക് എടുക്കേണ്ട സ്ഥാനം സ്പ്രേ ഉപയോഗിച്ച് മാര്‍ക്ക് ചെയ്ത ശേഷം റഫറി തന്നോട് നീങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്ന് അഡ്രിയാന്‍ ലൂണയും ടീം മാനേജ്മെന്‍റിനോട് വിശദീകരിച്ചിരുന്നു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബെംഗലൂരു എഫ് സിയുമായുള്ള മത്സരം വീണ്ടും നടത്തണമെന്നും റഫറിയെ വിലക്കണമെന്നും ബ്ലാസ്റ്റേഴ്സ് ഫെഡറേഷന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ബെംഗലൂരുവും ബ്ലാസ്റ്റേഴ്സും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്സ്ട്രാ ടൈമിന്‍റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് ബെംഗലൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കും മുമ്പെ അടിച്ച് ഗോളാക്കിയതാണ് വിവാദമായത്. ബ്ലാസ്റ്റേഴ്സ് താരങ്ങളും ഗോളിയും ഫ്രീ കിക്ക് തടയാനുള്ള പ്രതിരോധ മതില്‍ ഒരുക്കുന്നതിനിടെയാണ് ഛേത്രി ഗോളടിച്ചത്. ഇത് റഫറി ഗോളായി അനുവദിച്ചതോടെ പ്രതിഷേധിച്ച് മത്സരം പൂർത്തിയാക്കാതെ ബ്ലാസ്റ്റേഴ്സ് മൈതാനം വിടുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് മത്സരം പൂര്‍ത്തിയാക്കാതെ ബഹിഷ്കരിച്ചതോടെ ഛേത്രിയുടെ ഗോളില്‍ 1-0ന് ബെംഗളൂരു ജയിച്ചതായി റഫറി പ്രഖ്യാപിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇതോടെ ബെംഗളൂരു സെമിയിലേക്ക് മുന്നേറിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് സെമി കാണാതെ മടങ്ങി. ഐഎസ്എല്ലിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം മത്സരം പൂര്‍ത്തിയാക്കാതെ പ്രതിഷേധിച്ച് കളിക്കളം വിടുന്നത്. ബ്ലാസ്റ്റേഴ്സിനെതിരേ പിഴയും വിലക്കും അടക്കമുള്ള നടപടികള്‍ ഉണ്ടാവുമെന്നാണ് സൂചന.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം
SPORTS

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

August 1, 2026
ഇന്‍ഫാന്‍റിനോക്ക് വീണ്ടും തിരിച്ചടി: യുവേഫക്ക് പിന്നാലെ ലോകകപ്പിലെ സ്വകാര്യ നിക്ഷേപ നീക്കത്തോട് നോ പറഞ്ഞ് കോൺകാകാഫും
SPORTS

ഇന്‍ഫാന്‍റിനോക്ക് വീണ്ടും തിരിച്ചടി: യുവേഫക്ക് പിന്നാലെ ലോകകപ്പിലെ സ്വകാര്യ നിക്ഷേപ നീക്കത്തോട് നോ പറഞ്ഞ് കോൺകാകാഫും

July 31, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?
SPORTS

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍
SPORTS

സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍

November 15, 2025
മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?
SPORTS

മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?

October 5, 2024
നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ
SPORTS

നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ

September 13, 2024
ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ
SPORTS

ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ

September 10, 2024
യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം
SPORTS

യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം

August 24, 2024
ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ
SPORTS

ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ

August 22, 2024
Next Post
ബ്രി​സ്ബെ​യ്നി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു നേ​രി​ട്ട് വി​മാ​ന സ​ർ​വീ​സ് വേ​ണ​മെ​ന്ന് ആ​വ​ശ്യം

ബ്രി​സ്ബെ​യ്നി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു നേ​രി​ട്ട് വി​മാ​ന സ​ർ​വീ​സ് വേ​ണ​മെ​ന്ന് ആ​വ​ശ്യം

കോവിഡ് പ്രതിരോധ വാക്‌സിൻ വികസപ്പിച്ച ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട നിലയിൽ

കോവിഡ് പ്രതിരോധ വാക്‌സിൻ വികസപ്പിച്ച ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട നിലയിൽ

അന്റാർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ അളവിൽ

അന്റാർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ അളവിൽ

ധനിക രാജ്യങ്ങൾക്കെതിരെ യുഎൻ ചീഫ് അന്‍റോണിയോ ഗുട്ടെറസ്‌

ധനിക രാജ്യങ്ങൾക്കെതിരെ യുഎൻ ചീഫ് അന്‍റോണിയോ ഗുട്ടെറസ്‌

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist