മെൽബൺ: പുരസ്കാരജേതാവായ മലയാളചിത്രം ‘Gen Z’ മെൽബണിൽ പ്രദർശനത്തിനെത്തുന്നു. ദുബ്ബോയിൽ മികച്ച പ്രതികരണവും വിജയവും നേടിയ ചിത്രത്തിന്റെ മെൽബൺ പ്രദർശനം സെപ്റ്റംബർ 12ന് Reading Cinemas Dandenong-ൽ നടക്കും. മലയാളത്തിൽ ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോടെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ഇന്നത്തെ ലോകത്ത് വളർന്നുവരുന്ന Gen Z തലമുറയിലെ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ, സമ്മർദ്ദങ്ങൾ, സാമൂഹിക സാഹചര്യങ്ങൾ, യാഥാർഥ്യങ്ങൾ എന്നിവയാണ് ചിത്രം പ്രമേയമാക്കുന്നത്. വിനോദത്തിനപ്പുറം, കൗമാരക്കാരും മാതാപിതാക്കളും തമ്മിൽ തുറന്ന സംഭാഷണത്തിന് വഴിയൊരുക്കുന്ന തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ജോസ് സണ്ണി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മെജ്ജോ ജോസഫ് സംഗീതം നൽകിയിരിക്കുന്നു. സനു സിദ്ധാർഥ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഓസ്‌ട്രേലിയൻ സൗണ്ട് ഡയറക്ടർ സിനോയ് ജോസഫ് ആണ്. ചിത്രത്തിന്റെ സംഭാഷണം ദിനേഷ് നീലകണ്ഠൻ നിർവഹിക്കുന്നു. പോസ്റ്റർ ഡിസൈൻ സനൂപ് സി.സി.യുടേതാണ്.
Gen Z തലമുറയ്ക്കും അവരുടെ മാതാപിതാക്കൾക്കും ഒരുമിച്ച് അനുഭവിച്ചറിയേണ്ട ചിത്രമെന്ന നിലയിലാണ് സിനിമയുടെ മെൽബൺ പ്രദർശനം ഒരുക്കിയിരിക്കുന്നത്. കുടുംബങ്ങളിൽ പലപ്പോഴും തുറന്ന് സംസാരിക്കാൻ ബുദ്ധിമുട്ടുന്ന വിഷയങ്ങളെക്കുറിച്ച് ചിന്തിക്കാനും സംവദിക്കാനും ചിത്രം അവസരമൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
സെപ്റ്റംബർ 12ന് വൈകിട്ട് 6.30ന് മെൽബണിലെ സിനിമാ തിയേറ്ററിൽ പ്രദർശനം നടക്കും. ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്.
ടിക്കറ്റ് ബുക്കിംഗ്: Eventik വഴി ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.






























