Friday, September 18, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

കേരളനാട് വായനശാലയുടെ പ്രഥമ ‘പത്മരാഗം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : എം.ടി. പുരസ്കാരം കെ. ഉണ്ണികൃഷ്ണന്; എൻ.എൻ. പിള്ള പുരസ്കാരം പ്രമോദ് വെളിയനാടിന്

by Kerala News Web Desk 04
September 18, 2026
in AUSTRALIA
0 0
A A
കേരളനാട് വായനശാലയുടെ പ്രഥമ ‘പത്മരാഗം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : എം.ടി. പുരസ്കാരം കെ. ഉണ്ണികൃഷ്ണന്; എൻ.എൻ. പിള്ള പുരസ്കാരം പ്രമോദ് വെളിയനാടിന്
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓറഞ്ച്, NSW, ഓസ്ട്രേലിയ: മലയാള ഭാഷയുടെയും കേരളത്തിന്റെ സമ്പന്നമായ സാഹിത്യ-സാംസ്കാരിക പൈതൃകത്തിന്റെയും മഹത്വം ഓസ്ട്രേലിയൻ മണ്ണിൽ ഉയർത്തിപ്പിടിക്കുന്ന കേരളനാട് വായനശാലയുടെ പ്രഥമ ‘പത്മരാഗം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

സാഹിത്യ-സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രശസ്ത സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനും സാഹിതി ചെയർമാനുമായ കെ. ഉണ്ണികൃഷ്ണന് ‘എം.ടി. പുരസ്കാരം’ സമ്മാനിക്കും. മലയാള സാഹിത്യത്തിനും സാംസ്കാരിക രംഗത്തിനും അദ്ദേഹം നൽകിയ ശ്രദ്ധേയമായ സംഭാവനകളാണ് പുരസ്കാരത്തിന് പരിഗണിച്ചത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മലയാള നാടകവേദിയിലും ചലച്ചിത്രരംഗത്തും ശ്രദ്ധേയമായ അഭിനയത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പ്രമോദ് വെളിയനാടിന് ‘എൻ.എൻ. പിള്ള പുരസ്കാരം’ സമ്മാനിക്കും. നാടക-ചലച്ചിത്ര മേഖലയിലെ അഭിനയ മികവും കലാരംഗത്തെ സംഭാവനകളും പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
50,001 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ‘പത്മരാഗം’ പുരസ്കാരം.സാഹിത്യകാരനും ചലച്ചിത്ര സംവിധായകനും വ്യവസായിയുമായ ഡോ. സോഹൻ റോയ്, Aries Group CEO, നേതൃത്വം നൽകിയ പുരസ്കാര നിർണയ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘കേരളീയം – 2026’ നവംബർ 16-ന്
കേരളത്തിന്റെ സാഹിത്യം, കല, സിനിമ, നാടകം, സംഗീതം, ഭാഷ, പാരമ്പര്യം എന്നിവ ഓസ്ട്രേലിയൻ സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനായി കേരളനാട് വായനശാലയും മൾട്ടികൾച്ചറൽ സെന്ററും സംഘടിപ്പിക്കുന്ന ‘Keraleeyam – 2026 (KLFA) Literary & Cultural Festival’ നവംബർ 16-ന് ഓറഞ്ച് സിവിക് തിയേറ്ററിൽ നടക്കും.ചടങ്ങിൽവെച്ചായിരിക്കും കേരളനാട് വായനശാലയുടെ പ്രഥമ ‘പത്മരാഗം’ പുരസ്കാരങ്ങൾ ജേതാക്കൾക്ക് സമ്മാനിക്കുക.

കേരളത്തിലെ സാംസ്കാരിക വകുപ്പ്, ടൂറിസം, സിനിമ വകുപ്പ് മന്ത്രി Hon. P.C. Vishnunadh മുഖ്യാതിഥിയായി പങ്കെടുക്കും.
Cr Tony Mileto – Mayor, Orange City Council, Mr. Phil Donato MP – State Member of Parliament for Orange, Hon. Andrew Gee MP – Independent Federal Member of Parliament എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ഓസ്ട്രേലിയയിലെ സാഹിത്യ, കലാ, സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

കേരളത്തിന്റെ സാംസ്കാരിക പൈതൃകം പുതിയ തലമുറയിലേക്ക്
കേരളത്തിന്റെ ഭാഷ, സാഹിത്യം, കല, സിനിമ, സംഗീതം, നാടകം, പാരമ്പര്യം എന്നിവ പ്രവാസലോകത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും അവരിൽ സ്വന്തം സാംസ്കാരിക വേരുകളെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരളനാട് വായനശാലയുടെ നേതൃത്വത്തിൽ ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ തുടങ്ങിയ കേരളത്തിന്റെ തനത് കലാരൂപങ്ങൾക്കൊപ്പം മലയാള സാഹിത്യത്തിന്റെയും നാടക-ചലച്ചിത്ര മേഖലയുടെയും സമ്പന്നമായ പാരമ്പര്യവും ഓസ്ട്രേലിയൻ സമൂഹവുമായി പങ്കുവെക്കുന്നതിനുള്ള വേദിയായിരിക്കും ‘കേരളീയം – 2026’.

വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള ജനങ്ങളെ ഒരുമിപ്പിക്കുകയും പരസ്പര സൗഹൃദവും സാംസ്കാരിക വിനിമയവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഓസ്ട്രേലിയയുടെ ബഹുസാംസ്കാരിക സമൂഹത്തിൽ കേരളത്തിന്റെ സാംസ്കാരിക സാന്നിധ്യം കൂടുതൽ ശക്തമാക്കാനും ഫെസ്റ്റിവൽ ലക്ഷ്യമിടുന്നതായും കേരളനാട് വായനശാല മൾട്ടികൾച്ചറൽ സെന്റർ ചെയർമാൻ സിജു ജേക്കബ് പറഞ്ഞു:

«“കേരളത്തിന്റെ സാംസ്കാരിക പൈതൃകം ഓസ്ട്രേലിയൻ സമൂഹവുമായി പങ്കുവെക്കുന്നതിനും വിവിധ സംസ്കാരങ്ങളെ പരസ്പരം അറിയുന്നതിനും സൗഹൃദത്തിന്റെ പുതിയ പാലങ്ങൾ പണിയുന്നതിനുമുള്ള വേദിയായിരിക്കും കേരളീയം – 2026.”»
‘കേരളീയം – 2026’ലേക്ക് എല്ലാ വിഭാഗം ജനങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കുടിയേറ്റ നിയമങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓസ്ട്രേലിയ
AUSTRALIA

കുടിയേറ്റ നിയമങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓസ്ട്രേലിയ

September 18, 2026
റോയൽ അഡ്‌ലെയ്ഡ് ഷോയിലെ കളിപ്പാട്ട സ്ഫോടനം: ദ്രാവകം മുഖത്തേക്ക് തെറിച്ച് കുട്ടി ആശുപത്രിയിൽ
AUSTRALIA

റോയൽ അഡ്‌ലെയ്ഡ് ഷോയിലെ കളിപ്പാട്ട സ്ഫോടനം: ദ്രാവകം മുഖത്തേക്ക് തെറിച്ച് കുട്ടി ആശുപത്രിയിൽ

September 18, 2026
മാർപാപ്പ വീണ്ടും സിഡ്‌നിയിലേക്ക്
AUSTRALIA

മാർപാപ്പ വീണ്ടും സിഡ്‌നിയിലേക്ക്

September 18, 2026
സിഡ്‌നി മലയാളി കമ്മ്യൂണിറ്റി അംഗം വിജയൻ അന്തരിച്ചു
AUSTRALIA

സിഡ്‌നി മലയാളി കമ്മ്യൂണിറ്റി അംഗം വിജയൻ അന്തരിച്ചു

September 18, 2026
ഓസ്‌ട്രേലിയയിൽ കുടിയേറ്റ നയത്തിൽ കടുത്ത നിയന്ത്രണം; ഇന്ധനവിലയും ആശങ്ക ഉയർത്തുന്നു
AUSTRALIA

ഓസ്‌ട്രേലിയയിൽ കുടിയേറ്റ നയത്തിൽ കടുത്ത നിയന്ത്രണം; ഇന്ധനവിലയും ആശങ്ക ഉയർത്തുന്നു

September 17, 2026
ഓസ്‌ട്രേലിയയിൽ വാഹനങ്ങൾക്ക് റോഡ് യൂസർ ചാർജ് ഏർപ്പെടുത്താൻ AEVA നിർദേശം
AUSTRALIA

ഓസ്‌ട്രേലിയയിൽ വാഹനങ്ങൾക്ക് റോഡ് യൂസർ ചാർജ് ഏർപ്പെടുത്താൻ AEVA നിർദേശം

September 17, 2026
സൈബർ, നിർണായക സാങ്കേതികവിദ്യാ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഓസ്‌ട്രേലിയയും
AUSTRALIA

സൈബർ, നിർണായക സാങ്കേതികവിദ്യാ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഓസ്‌ട്രേലിയയും

September 17, 2026
25 വർഷത്തെ പാരമ്പര്യം വലിചെറിഞ്ഞ് എ.ഒ.ആർ; ഓസ്‌ട്രേലിയൻ കാരവൻ ഭീമൻ അഡ്മിനിസ്ട്രേഷനിലേക്ക്
AUSTRALIA

25 വർഷത്തെ പാരമ്പര്യം വലിചെറിഞ്ഞ് എ.ഒ.ആർ; ഓസ്‌ട്രേലിയൻ കാരവൻ ഭീമൻ അഡ്മിനിസ്ട്രേഷനിലേക്ക്

September 17, 2026
കീടബാധ ഭീതി: വിയറ്റ്നാമിൽ നിന്നുള്ള പോമെലോ ഇറക്കുമതി ഓസ്‌ട്രേലിയ നിർത്തിവെച്ചു
AUSTRALIA

കീടബാധ ഭീതി: വിയറ്റ്നാമിൽ നിന്നുള്ള പോമെലോ ഇറക്കുമതി ഓസ്‌ട്രേലിയ നിർത്തിവെച്ചു

September 17, 2026
Next Post
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്

ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്

മാർപാപ്പ വീണ്ടും സിഡ്‌നിയിലേക്ക്

മാർപാപ്പ വീണ്ടും സിഡ്‌നിയിലേക്ക്

റോയൽ അഡ്‌ലെയ്ഡ് ഷോയിലെ കളിപ്പാട്ട സ്ഫോടനം: ദ്രാവകം മുഖത്തേക്ക് തെറിച്ച് കുട്ടി ആശുപത്രിയിൽ

റോയൽ അഡ്‌ലെയ്ഡ് ഷോയിലെ കളിപ്പാട്ട സ്ഫോടനം: ദ്രാവകം മുഖത്തേക്ക് തെറിച്ച് കുട്ടി ആശുപത്രിയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കുടിയേറ്റ നിയമങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓസ്ട്രേലിയ

കുടിയേറ്റ നിയമങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓസ്ട്രേലിയ

September 18, 2026
റോയൽ അഡ്‌ലെയ്ഡ് ഷോയിലെ കളിപ്പാട്ട സ്ഫോടനം: ദ്രാവകം മുഖത്തേക്ക് തെറിച്ച് കുട്ടി ആശുപത്രിയിൽ

റോയൽ അഡ്‌ലെയ്ഡ് ഷോയിലെ കളിപ്പാട്ട സ്ഫോടനം: ദ്രാവകം മുഖത്തേക്ക് തെറിച്ച് കുട്ടി ആശുപത്രിയിൽ

September 18, 2026
മാർപാപ്പ വീണ്ടും സിഡ്‌നിയിലേക്ക്

മാർപാപ്പ വീണ്ടും സിഡ്‌നിയിലേക്ക്

September 18, 2026
ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്

ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്

September 18, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist