ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് ആറിന് മൗണ്ട് പ്രോസ്പെക്ടിലെ 834 ഇ. റാൻഡ് റോഡ്, സ്റ്റീറ്റ് 13 എന്ന വിലാസത്തിലുള്ള വേദിയിലാണ് പരിപാടി നടക്കുന്നത്.
പ്രശസ്ത സാമൂഹിക പ്രവർത്തകനും കിഡ്നി പ്രീസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഫാ. ഡേവിസ് ചിറമേൽ സെമിനാറിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും അവയവദാന ബോധവത്കരണത്തിലൂടെയും ശ്രദ്ധേയനായ ഫാ. ഡേവിസ് ചിറമേലിന്റെ സാന്നിധ്യം പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും.
വ്യക്തിത്വവികസനം, ജീവിതത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടൽ, സാമൂഹിക പ്രതിബദ്ധത എന്നിവയ്ക്ക് പ്രചോദനം പകരുന്ന രീതിയിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
ചിക്കാഗോ മലയാളി സമൂഹത്തിലെ എല്ലാവർക്കും പരിപാടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. കൂടുതൽ ആളുകളിലേക്ക് പ്രചോദനത്തിന്റെയും സേവനമനോഭാവത്തിന്റെയും സന്ദേശം എത്തിക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.



























