മെൽബൺ: ഒ.സി.ഐ (OCI) കാർഡ് ഉടമകൾക്ക് പുതിയ പാസ്പോർട്ട് വിവരങ്ങൾ ഓൺലൈൻ പോർട്ടലിൽ പുതുക്കാൻ വൈകിയതിനുള്ള 43 ഓസ്ട്രേലിയൻ ഡോളർ പിഴ ഒറ്റത്തവണയായി ഒഴിവാക്കാൻ തീരുമാനിച്ചതായി മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു.
പുതിയ പാസ്പോർട്ട് ലഭിച്ച് 90 ദിവസത്തിനുള്ളിൽ ഇ-ഒ.സി.ഐ പോർട്ടലിൽ പാസ്പോർട്ട് വിവരങ്ങൾ പുതുക്കണമെന്നാണ് നിലവിലെ നിബന്ധന. ഈ സമയപരിധി കഴിഞ്ഞ് അപേക്ഷ സമർപ്പിക്കുന്നവർക്ക് 43 ഡോളർ പിഴ ഈടാക്കിവരികയായിരുന്നു.
എന്നാൽ, 2026 ഒക്ടോബർ 31 വരെ സമർപ്പിച്ച് നടപടികൾ പൂർത്തിയാകാതെ കിടക്കുന്ന അപേക്ഷകൾക്കും ഈ പിഴ ഇളവ് ലഭിക്കും. കൂടാതെ, 2026 നവംബർ 1 മുതൽ ഡിസംബർ 31 വരെ സമർപ്പിക്കുന്ന പുതിയ അപേക്ഷകൾക്കും പിഴ ഒഴിവാക്കിയിട്ടുണ്ട്.
ഒ.സി.ഐ കാർഡ് ഉടമകൾ ഈ അവസരം പ്രയോജനപ്പെടുത്തി പാസ്പോർട്ട് വിവരങ്ങൾ എത്രയും വേഗം പുതുക്കണമെന്ന് കോൺസുലേറ്റ് നിർദേശിച്ചു.
നേരത്തെ അടച്ച പിഴ തുക തിരികെ നൽകുന്നതല്ലെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
2026 നവംബർ 4-നാണ് മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്






























