മെൽബൺ: പ്രശസ്ത മെന്റലിസ്റ്റ് ആദി അവതരിപ്പിക്കുന്ന INSOMNIA ഷോയ്ക്ക് മെൽബണിൽ വൻ ആവേശം തുടരുന്നു. നവംബർ 15-ാം തീയതി വൈകുന്നേരം 6 മണിക്ക് പ്രഖ്യാപിച്ച ആദ്യ ഷോ വെറും മൂന്നു ദിവസങ്ങൾക്കുള്ളിൽ മുഴുവൻ സീറ്റുകളും വിറ്റഴിഞ്ഞതോടെ, പ്രേക്ഷകരുടെ അത്യുയർന്ന ആവശ്യം മൂലം ഒരിക്കൽ കൂടി ഒരു അധിക ഷോ ക്യൂബ് ഇവന്റ്സ് പ്രഖ്യാപിച്ചു. പുതുതായി ചേർത്ത ഈ ഷോ നവംബർ 15-ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക്, Springvale City Hall ൽ നടക്കും.
മൈൻഡ് റീഡിംഗ്, സൈക്കോളജിക്കൽ ഇല്യൂഷൻസ്, ലൈവ് ഇന്ററാക്ഷൻസ് എന്നിവയിലൂടെ ആദിയുടെ INSOMNIA ഷോ മെൽബണിലെ കലാരംഗത്ത് പുതിയൊരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ആദ്യ ഷോയുടെ അതിവേഗ സോൾഡ്-ഔട്ട് പ്രതികരണം, മെൽബൺ പ്രേക്ഷകർക്ക് ഈ പ്രകടനത്തോടുള്ള വലിയ ആവേശമാണ് തെളിയിച്ചിരിക്കുന്നത് . ഉച്ചയ്ക്ക് 2 മണിയ്ക്കുള്ള പുതിയ ഷോ പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്ന ഒരു രണ്ടാം അവസരമാണ്.
സീറ്റുകൾ പരിമിതമായതിനാൽ മുൻകൂട്ടി ബുക്കിംഗ് നിർബന്ധമാണ്.INSOMNIA മെൽബണിൽ ഒരു ഹിറ്റ് ഷോ ആകുമെന്ന് ഉറപ്പാണ്. ബുക്കിങ്ങിനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
https://bookaticket.com.au/find-an-event/?event=15669






























