കാൻബറ : ഓസ്ട്രേലിയയിൽ സംഗീതത്തിന്റെ മാസ്മരികത തീർക്കാൻ സംഗീതനിശയുമായി ഗായകനും ഗാന സംവിധായകനുമായ അൽഫോൻസ് ജോസഫ്.
ജൂൺ 14 ന് (വെള്ളിയാഴ്ച ) വൈകുന്നേരം 6.30ന് Hawker College 51 Murranji St ൽ ലൈവ് ബാൻഡ് പ്രകടനം നടക്കും.
Venue: Hawker College 51 Murranji St, Hawker ACT 2614
Date: Friday 14 June 2024
Time : 6:30 PM – 9:00 PM
PLATINUM-VIP $100.00 ADULT
DIAMOND $70.00 ADULT
GOLD $50.00 ADULT
$70.00 CHILD (5 years to 16 years old) Snacks and Dinner included
$50.00 CHILD (5 years to 16 years old) Dinner included
$40.00 Child (5 years to 16 years old) Dinner included
Booking started 0422 528 700
മാസ്മരികമായ സംഗീതവും ചടുലമായ പ്രകടനങ്ങളും കൊണ്ട് നിറഞ്ഞ സായാഹ്നമാണ് പരിപാടിയിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
തൊട്ടതെല്ലാം ഹിറ്റാക്കിയ സംഗീത സംവിധായകനാണ് അൽഫോൺസ് ജോസഫ്്. മലയാളികൾ ഏറെ ഗൃഹാതുരത്വത്തോടെ ആലപിക്കുന്ന ‘ജലോത്സവം’ സിനിമയിലെ ‘കേരനിരകളാടും…’ എന്ന ജനപ്രിയഗാനം, തെന്നിന്ത്യയിൽ തരംഗമായ് മാറിയ ‘വിണ്ണെ താണ്ടി വരുവയാ…’ എന്ന സിനിമയിലെ എ.ആർ. റഹ്‌മാൻ സംഗീതം നിർവഹിച്ച ‘ആരോമലേ…’ എന്നീ ഗാനങ്ങളാണ് അൽഫോൻസ് ജോസഫിൻ്റെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചത്. ഇതുകൂടാതെ സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കിയ ‘ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്ലെസ്’ എന്ന സിനിമയിലെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും ഓസ്കർ നോമിനേഷൻ ലഭിച്ചു.