ബ്രിസ്ബേനിലെ മലയാളികളുടെ അഭിമാനമായ അങ്കമാലി അയൽക്കൂട്ടത്തിന്റെ വാർഷികാഘോഷം വൈവിധ്യമാർന്ന കലാപരിപാടികളോടും നാട്ടിൻപുറത്തെ ഓർമ്മകളുടെ നിറവോടും കൂടെ വിപുലമായി ഒക്ടോബർ 18-ാം തീയതി സായാഹ്നത്തിൽ നടക്കുന്നു. മലയാളികളുടെ ഐക്യവും സഹോദര്യവും പ്രകടമാക്കുന്ന ഈ ആഘോഷത്തിൽ അങ്കമാലി എം.എൽ.എ. റോജി എം. ജോൺ മുഖ്യാതിഥിയായി പങ്കെടുക്കുന്നു. സമൂഹത്തിന്റെ പുരോഗതിക്കായി കൈകോർക്കുന്ന പ്രാദേശിക ഭരണകൂടത്തിന്റെ പ്രതിനിധിയായി ലോഗൻ മേയർ ജോൺ രവൺ നും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
സംഗീതം, നൃത്തം, നാടകം, വിനോദം തുടങ്ങി മലയാളി പ്രതിഭകളുടെ കലാപ്രകടനങ്ങൾ നിറഞ്ഞുനിൽക്കുന്ന ഈ സന്ധ്യയിൽ നാട്ടിൻപുറത്തെ കുറിച്ചുള്ള ഡോക്യൂമെന്ററിയും, വിവിധ കലാ പരിപാടികളും പാരമ്പര്യ സംഗീതവും പ്രേക്ഷകർക്ക് അപൂർവ്വമായൊരു അനുഭവം സമ്മാനിക്കും.
അതോടൊപ്പം, ജന്മനാടിനൊരു കൈത്താങ്ങായി, അവശത അനുഭവിക്കുന്ന രോഗികൾക്കും നിർദ്ധനരുമായവർക്കായി ഒരു ചാരിറ്റി ഫണ്ട് കൈമാറുന്നതും ഈ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും. കലയും കൂട്ടായ്മയും മാത്രമല്ല, കരുണയും ഉത്തരവാദിത്വവും സഹോദര്യവും നിറഞ്ഞുനിൽക്കുന്ന വേളയായിരിക്കും ഇത്.
ലോകപ്രശസ്ത അങ്കമാലി ഭക്ഷണത്തിന്റെ രുചിയോടെ സമൃദ്ധമായ ഭക്ഷ്യവിരുന്നും ഒരുക്കിയിട്ടുണ്ട്. നാട്ടിൻപുറത്തെ ഓർമ്മകളും രുചികളും ആഘോഷത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ മലയാളികൾക്ക് അനുഭവിക്കാനാകും.
കലയും സംസ്കാരവും കരുണയും ഒന്നിക്കുന്ന ഈ അങ്കമാലി അയൽക്കൂട്ടത്തിന്റെ മലയാളി മഹോത്സവത്തിലേക്ക് ഓസ്ട്രേലിയയിലെ എല്ലാ മലയാളികളെയും അങ്കമാലി അയൽക്കൂട്ടം ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
Saju Paul -0404 233 479
Poly Parakadan -0431 257 797