സിഡ്‌നി : ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാകുന്നുവെന്ന് ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വിശ്വാസം, പൊതുതാൽപര്യങ്ങൾ, സമാധാനപരമായും സുരക്ഷിതമായും സമൃദ്ധമായും ഉള്ള ഇൻഡോ-പസഫിക് മേഖലയെ ലക്ഷ്യമാക്കിയുള്ള പ്രതിബദ്ധത എന്നിവയാണ് ഈ ബന്ധത്തിന്റെ തൂണുകൾ എന്ന് വ്യക്തമാക്കി.
ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആദ്യമായി ഓസ്‌ട്രേലിയ സന്ദർശിക്കുന്നതിന്റെ ഭാഗമായി നടന്ന ഓസ്‌ട്രേലിയ–ഇന്ത്യ പ്രതിരോധമന്ത്രിമാരുടെ പ്രഥമ സംവാദത്തിൽ ഇരുരാജ്യങ്ങളും പ്രതിരോധ രംഗത്ത് സഹകരണം കൂടുതൽ വിപുലീകരിക്കാനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടു.
ഓസ്‌ട്രേലിയൻ പ്രതിരോധമന്ത്രി ഇരുവരുടെയും കൂടിക്കാഴ്ചയെ “ഒരു പുതിയ അദ്ധ്യായം” എന്ന് വിശേഷിപ്പിച്ചു. ഇരുരാജ്യങ്ങളും സംയുക്ത പരിശീലനങ്ങൾ, സാങ്കേതിക കൈമാറ്റം, സമുദ്രസുരക്ഷ, പ്രതിരോധ ഉൽപ്പാദനം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു.