പെർത്ത്: ഓസ്ട്രേലിയ പെർത്തിൽ മലയാളികളെ ദുഖത്തിലാഴ്ത്തി ബേബിച്ചൻ വർഗീസിൻ്റെ അപ്രതീക്ഷിത വിയോഗം. പെർത്ത് സെൻ്റ് ജോസഫ്സ് സീറോമലബാർ ഇടവക അംഗവും ദീർഘകാലമായി പെർത്തിലെ ഈസ്റ്റ് കാനിങ്ടണിൽ താമസക്കാരനുമായ ബേബിച്ചൻ വർഗീസ് ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 1.30 നാണ് നിര്യാതനായത്. 51 വയസായിരുന്നു. സംസ്കാരം പിന്നീട്.
ബേബിച്ചൻ മുണ്ടക്കയം ഏന്തയാർ വളക്കുമറ്റത്തിൽ കുടുംബാഗമാണ്.
ഭാര്യ: ജെസി ഇടുക്കി എല്ലയ്ക്കൽ സ്വദേശിനി,
മക്കൾ: ഏബൽ, അനൽ
പെർത്ത് സെന്റ് ജോസഫ്സ് സീറോമലബാർ ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ സജീവ അംഗം. സി.എൻ ഗ്ലോബൽ മ്യൂവീസിൻ്റെ ആഭിമുഖ്യത്തിൽ അടുത്തിടെ പുറത്തിറങ്ങിയ സ്വർഗം എന്ന ചിത്രത്തിൻ്റെ നിർമാതാക്കളിൽ ഒരാൾ തുടങ്ങി നിരവധി മേഖലകളിൽ ബേബിച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചും വളരെയധികം ഉപകാരിയുമായിരുന്നു അദ്ദേഹമെന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും അനുസരിച്ചു.
പെർത്ത് സെന്റ് ജോസഫ്സ് സീറോമലബാർ ഇടവക പള്ളിയുടെ നിർമാണത്തിൽ സജീവമായി സഹകരിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഓസ്ട്രേലിയയിലും കേരളത്തിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ അദേഹം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.ഈസ്റ്റ് കാനിങ്ടണിലെ അദേഹത്തിൻ്റെ ഭവനത്തിൽ ഇന്ന് പ്രത്യേക പ്രാർത്ഥനയും അനശോചന യോഗവും നടത്തപ്പെടും