WA : പെർത്തിലെ ബിബ്ര ലേയ്ക്കിലെ ലിബറൽ സ്ഥാനാർത്ഥിയായ അതുൽ ഗാർഗിൻ്റെ ഇലക്ഷൻ ഫണ്ടിനുവേണ്ടിയുള്ള ധനസമാഹരണത്തിനായി ബോളിവുഡ് നൈറ്റ് സംഘടിപ്പിച്ചതായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡബ്ല്യുഎ (FIAWA) യുടെ ചെയർപേഴ്സനും സാമൂഹിക പ്രവർത്തകനുമായ ശ്രീ.ഐപ്പ് ചുണ്ടാമണ്ണിൽ അറിയിച്ചു.
30 വർഷത്തിലേറെയായി വെസ്റ്റേൺ ഓസ്ട്രേലിയ തന്റെ കർമ്മപഥമാക്കിയ ശ്രീ. അതുൽ ഗാർഗ് ലിബറൽ ടീമിൻ്റെ ഭാഗമായി, ജീവിതച്ചെലവ്, പാർപ്പിട പ്രതിസന്ധിക്കുള്ള പരിഹാരങ്ങൾ, മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷാ സംവിധാനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പ്രാദേശിക ബിസിനസുകളെയും സംരംഭകരെയും പിന്തുണയ്ക്കൽ എന്നിവയിൽ യഥാർത്ഥ നടപടിക്ക് വേണ്ടിയുള്ള പോരാട്ട പാതയിലാണ് . നിരവധി നേതൃപരമായ റോളുകൾ വഹിച്ചിട്ടുള്ള ശ്രീ. അതുൽ ഗാർഗ് ജസ്റ്റിസ് ഓഫ് പീസ് ആയും പ്രോസ്റ്റേറ്റ് കാൻസർ ഫൗണ്ടേഷൻ്റെ അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഇന്ത്യൻ നേവിയിൽ 19 വർഷത്തെ സേവനത്തോടെ തൻ്റെ കരിയർ ആരംഭിച്ച അദ്ദേഹം ഓസ്ട്രേലിയയിലേക്ക് എത്തിയ ശേഷം റോയൽ പെർത്ത് ഹോസ്പിറ്റൽ, ഹൊറൈസൺ പവർ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയും മർഡോക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷൻ മാസ്റ്റർ ബിരുദം നേടുകയും ചെയ്തു.
സമൂഹം അർഹിക്കുന്ന മാറ്റം കൊണ്ടുവരാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്ന അദ്ദേഹത്തിന്റെ ലക്ഷ്യസാഫല്യത്തിനായി ഡിസംബർ 15 ഞായറാഴ്ച വൈകുന്നേരം ആറു മണി മുതൽ 11 pm വരെ ബോളിവുഡ് നൈറ്റ് സംഘടിപ്പിക്കുന്നതായി ശ്രീ.ഐപ്പ് ചുണ്ടാമണ്ണിൽ കേരള ന്യൂസിനോട് വ്യക്തമാക്കി .
പ്രസ്തുത പരിപാടിയിൽ Senator Slade Brockman ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.
Address : Fusion 6 Banquests-26/62 Langford Avenue, Langford. WA
Tickets $90 include dinner & drinks
കൂടുതൽ വിവരങ്ങൾക്ക്
Eipe Chundamannil : 0419 532 641
eipeeapen@gmail.comടിക്കറ്റുകൾക്ക് :
https://store.wa.liberal.org.au/bibra-lake-bollywood-night






























