അഡലൈഡ്: ഓസ്‌ട്രേലിയൻ മലയാളിയും കഥാകൃത്തുമായ രഞ്ജിത്ത് മാത്യു എഴുതിയ പ്രഥമ കഥാസമാഹാരമായ “സീബ്രാലൈൻ” എന്ന പുസ്തകം സൗത്ത് അഡ്ലെയ്ഡ് മലയാളി കമ്മ്യൂണിറ്റിയുടെ (SAMC) 2024 ലെ ഓണാഘോഷപരിപാടികൾക്ക് അനുബന്ധമായി നടന്ന ചടങ്ങിൽ പ്രകാശനം ചെയ്‌തു.
സൗത്ത് അഡ്ലെയ്ഡ് മലയാളി കമ്മ്യൂണിറ്റി (SAMC) പ്രസിഡന്റ് റെജി ജോസഫ്, അഡ്ലെയ്ഡ് മെട്രോപൊലിറ്റൻ മലയാളി അസോസിയേഷൻ (AMMA) പ്രസിഡന്റ് സൈജൻ ദേവസി ഇഞ്ചക്കലിന് പുസ്തകത്തിന്റെ കോപ്പി നൽകി പ്രകാശന കർമം നിർവഹിച്ചു. ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരനായ വെള്ളിയോടനാണ്. പ്രസാധകർ വായനപ്പുര പബ്ലിക്കേഷൻസ്, കൊച്ചി.
പുസ്തകം ആവശ്യമുള്ളവർക്ക് രഞ്ജിത്ത് മാത്യുവുമായി 0402195146 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.