ചാലക്കുടി : ഉത്സവ പെരുന്നാൾ ആഘോഷങ്ങൾ ഇല്ലാതാക്കുന്ന കരിനിയമത്തിനെതിരെ ചാലക്കുടിമേഖല കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ ജ്വാല 2024 നവംബർ 4 തിങ്കളാഴ്ച 5.30 pm ന് ചാലക്കുടി സെന്റ്മേരീസ് പള്ളി സമീപത്ത് ആരംഭിച്ച് സൗത്ത് ജംഗ്ഷനിൽ സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.എല്ലാ ആഘോഷ കമ്മിറ്റി ഭാരവഹികളും പങ്കെടുത്ത് പ്രതിഷേധപരിപാടി വിജയിപ്പിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.