Wednesday, July 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

പെരുമ്പാവൂരിന്റെ ‘മേരിച്ചേച്ചി’ക്ക് വിട – 420 ജീവിതങ്ങൾക്കു അമ്മയായ മനുഷ്യസ്നേഹത്തിന്റെ പ്രതീകം

by Kerala News Web Desk 04
October 20, 2025
in KERALA
0 0
A A
പെരുമ്പാവൂരിന്റെ ‘മേരിച്ചേച്ചി’ക്ക് വിട – 420 ജീവിതങ്ങൾക്കു അമ്മയായ മനുഷ്യസ്നേഹത്തിന്റെ പ്രതീകം
Share on WhatsappShare on FacebookShare on TwitterShare on Telegram

പെരുമ്പാവൂർ:വഴിയരികിൽ തള്ളിക്കിടന്ന മനോദൗർബല്യമുള്ള നൂറുകണക്കിന് പേരെ അമ്മയായും സഹോദരിയായും സംരക്ഷിച്ച മേരി എസ്തപ്പാൻ (മേരിച്ചേച്ചി) ഇനി ഈ ലോകത്തിൽ ഇല്ല. ‘ബത്‌ലഹം അഭയഭവൻ’ എന്ന പേരിൽ പ്രവർത്തിക്കുന്ന 420ലേറെ അന്തേവാസികളുള്ള മഹാകുടുംബത്തിന്റെ കാരണവതിയായി മാറിയ മേരിച്ചേച്ചിയുടെ വിടവാങ്ങൽ പെരുമ്പാവൂരിനും സമൂഹത്തിനും വലിയ നഷ്ടമായി.

വാഹ നാപകടത്തെ തുടർന്ന് 2 മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2025 ഓഗസ്റ്റ് 6ന് അടൂരിനു സമീപമാണ് അപകടമുണ്ടായത്. അഭയഭവന്റെ ആവശ്യത്തിന് മന്ത്രി എം.ബി. രാജേഷിനെ കാണുന്നതിന് കാറിൽ പോകുമ്പോൾ നിയന്ത്രണം വിട്ടു മറിഞ്ഞായിരുന്നു അപകടം. ആദ്യം അടൂരിലും പിന്നീട് കൊച്ചിയിലെ ആശുപത്രിയിലും ചികിത്സയിലായിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അങ്കമാലി കവരപ്പറമ്പ് മേനാച്ചേരി ഉറുമീസിന്റെയും മറിയത്തി ന്റെയും മകളായ മേരി വിവാഹശേഷമാണ് കൂവപ്പടിയിലെത്തുന്നത്. 3 മക്കളുടെ അമ്മയായി കഴിയുമ്പോഴാണ് 1998ൽ വീടി നോടു ചേർന്ന് ബത്ലഹം അഭയ ഭവൻ തുടങ്ങിയത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

കൂട്ടുകുടുംബത്തിൽ ജനിച്ച മേരിച്ചേച്ചി, ജീവിതത്തിൽ നിന്നു നേടിയ മൂല്യങ്ങൾക്കും കരുണയ്ക്കും ബലമായി 1998-ൽ ബത്‌ലഹം അഭയഭവന്റെ പിറവിക്ക് വഴിവെച്ചു. മൂന്നു കുട്ടികളോടൊപ്പം പോട്ട ധ്യാനകേന്ദ്രത്തിൽ നിന്നു മടങ്ങുമ്പോൾ കണ്ടുമുട്ടിയ അനാഥനായ എൺപതുകാരൻ പീറ്ററാണ് ആദ്യ അന്തേവാസി. അദ്ദേഹത്തെ വീട്ടിലേക്കു കൊണ്ടുവന്ന് പഴയ കെട്ടിടം വൃത്തിയാക്കി താമസിപ്പിച്ചതാണ് അഭയഭവന്റെ തുടക്കം.

ആദ്യകാലത്ത് നാട്ടുകാരുടെ എതിർപ്പ് നേരിട്ടെങ്കിലും മേരിച്ചേച്ചി പിന്മാറിയില്ല. തെരുവിൽ നിന്നു പൊലീസും സന്നദ്ധപ്രവർത്തകരും കണ്ടെത്തിയവർക്കും, കുടുംബങ്ങൾ ഉപേക്ഷിച്ചവർക്കും, മാനസികാരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും അഭയമാകുകയായിരുന്നു ബത്‌ലഹം. വർഷങ്ങൾക്കിടെ ചിലർ മനോദൗർബല്യം മാറി കുടുംബങ്ങളിലേക്കു മടങ്ങി; ചിലരെ ബന്ധുക്കളെ കണ്ടെത്തി തിരികെ ഏൽപ്പിച്ചു; കുറച്ചുപേർ പ്രായാധിക്യം മൂലം അന്തരിച്ചു.

അഭയഭവൻ വിവിധ മതങ്ങളിലെയും ഭാഷകളിലെയും ആളുകൾ ഒരുമിച്ച് ജീവിക്കുന്ന കുടുംബമായി മാറി. സർക്കാർ സഹായവും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ധനസഹായവും ചേർത്ത് മേരിച്ചേച്ചി സ്ഥാപനത്തെ നയിച്ചു.

മേരിച്ചേച്ചിയുടെ വലിയ സ്വപ്നം ‘സെന്റർ ഫോർ മെന്റൽ ഹെൽത്ത്, വെൽനസ് ആൻഡ് പാലിയേറ്റീവ് കെയർ’ എന്ന പുതിയ ചികിത്സാ-ആശ്രയകേന്ദ്രമായിരുന്നു. അതിന്റെ പണിപ്പുരയിലാണ് അവർ അവസാനമായി പ്രവർത്തിച്ചത്. ആ സ്വപ്നം സാക്ഷാത്കരിക്കാതെ തന്നെയാണ് അവർ വിട പറഞ്ഞത്.

അഭയഭവൻ ഇപ്പോൾ ഡിറ്റർജന്റ് നിർമ്മാണം, മെഡിക്കൽ ഷോപ്പ് തുടങ്ങിയ സംരംഭങ്ങൾ വഴിയും പ്രവർത്തനം വിപുലീകരിച്ചിരിക്കുകയാണ്. നിരവധി പേർക്ക് ആരോഗ്യരംഗത്ത് തൊഴിൽ അവസരങ്ങളും ഇവിടെ ലഭിക്കുന്നു. അന്തേവാസികൾക്ക് മികച്ച സൗകര്യങ്ങളും ചികിത്സയും ഉറപ്പാക്കണമെന്നത് മേരിച്ചേച്ചിയുടെ ആവർത്തനമായ അഭ്യർത്ഥനയായിരുന്നു.

കാരുണ്യ രംഗത്തെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാർ 2017ലെ പ്രഥമ അക്കാമ ചെറിയാൻ വനിതാ രത്ന പുരസ്ക്‌കാരം നൽകി. കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ അവാർഡ്, മഹാത്മാ ഫൂലെ നാഷനൽ എക്‌സലൻസി അവാർഡ്, ഗാന്ധിഭവൻ സ്‌മാരക അവാർഡ്, സർവോദയം കുര്യൻ അവാർഡ്, മർത്ത മറിയം പുരസ്ക്‌കാരം തുട ങ്ങിയവയും ലഭിച്ചു.

മക്കൾ: നിഷ എസ്ത‌പ്പാൻ (ബ്രിസ്‌ബെയ്ൻ), അനു എസ്‌തപ്പാൻ (മെൽബൺ), ബിനു എസ്‌തപ്പാൻ. മരുമക്കൾ: സെൻസി (കൂരൻ, അങ്കമാലി), ടിന അനു, ടീന ബിനു
മേരിയുടെ സഹോദരൻ മാർട്ടിൻ എം. യു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്
KERALA

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

July 29, 2026
ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം
KERALA

ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം

July 29, 2026
ലില്ലി അബ്രഹാം (86) നിര്യാതയായി
KERALA

ലില്ലി അബ്രഹാം (86) നിര്യാതയായി

July 23, 2026
മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം
KERALA

മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

July 21, 2026
സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ
KERALA

സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ

July 21, 2026
വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല- ഹൈക്കോടതി; വിവാഹച്ചെലവ് രണ്ട് കുടുംബങ്ങളുടെയും പൊതുചെലവ്
KERALA

വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല- ഹൈക്കോടതി; വിവാഹച്ചെലവ് രണ്ട് കുടുംബങ്ങളുടെയും പൊതുചെലവ്

July 16, 2026
‘ഹാളണ്ടിന് പാസ് നൽകാതെ ഗോളവസരം തുലച്ചു’; സോർലോത്തിനെതിരെ സൈബർ ആക്രമണം, പിന്തുണയുമായി ഹാളണ്ടും ഒഡേഗാർഡും
KERALA

‘ഹാളണ്ടിന് പാസ് നൽകാതെ ഗോളവസരം തുലച്ചു’; സോർലോത്തിനെതിരെ സൈബർ ആക്രമണം, പിന്തുണയുമായി ഹാളണ്ടും ഒഡേഗാർഡും

July 14, 2026
ഗിന്നസ് റെക്കോർഡ് വേണം, തിരക്കേറിയ റോഡിൽ 6 വയസുകാരിയായ പേരക്കുട്ടിയെക്കൊണ്ട് കാർ ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ, നടപടി
KERALA

ഗിന്നസ് റെക്കോർഡ് വേണം, തിരക്കേറിയ റോഡിൽ 6 വയസുകാരിയായ പേരക്കുട്ടിയെക്കൊണ്ട് കാർ ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ, നടപടി

July 14, 2026
‘അഭിമാനം’; അന്ന് അച്ഛൻ മോഹൻലാലിന്റെ മകൻ, ഇന്ന് വിസ്മയയ്ക്കൊപ്പം മകൾ ബി​ഗ് സ്ക്രീനിൽ, മനംനിറഞ്ഞ് അനു ആനന്ദ്
KERALA

‘അഭിമാനം’; അന്ന് അച്ഛൻ മോഹൻലാലിന്റെ മകൻ, ഇന്ന് വിസ്മയയ്ക്കൊപ്പം മകൾ ബി​ഗ് സ്ക്രീനിൽ, മനംനിറഞ്ഞ് അനു ആനന്ദ്

July 14, 2026
Next Post
local government election-ൽ വോട്ട് നിർബന്ധമാക്കാനൊരുങ്ങി WA

local government election-ൽ വോട്ട് നിർബന്ധമാക്കാനൊരുങ്ങി WA

ആയിരങ്ങൾക്ക് അമ്മയായ് മേരി എസ്തപ്പാന്റെ മടക്കം; ആ സ്വപ്നം സാക്ഷാത്ക്കരിക്കാതെ..

ആയിരങ്ങൾക്ക് അമ്മയായ് മേരി എസ്തപ്പാന്റെ മടക്കം; ആ സ്വപ്നം സാക്ഷാത്ക്കരിക്കാതെ..

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു

ദീപം തെളിച്ച് ദീപാവലിയെ വരവേറ്റ് രാജ്യം; അയോധ്യയിൽ 26 ലക്ഷം ദീപങ്ങള്‍ തെളിയിച്ചു, ദില്ലിയിൽ മലിനീകരണത്തോതിൽ ആശങ്ക

ദീപം തെളിച്ച് ദീപാവലിയെ വരവേറ്റ് രാജ്യം; അയോധ്യയിൽ 26 ലക്ഷം ദീപങ്ങള്‍ തെളിയിച്ചു, ദില്ലിയിൽ മലിനീകരണത്തോതിൽ ആശങ്ക

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

July 29, 2026
ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

July 29, 2026
ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ

ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ

July 29, 2026
ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

July 29, 2026
കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

July 29, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist