ലണ്ടന്‍: 2024ലെ ലണ്ടന്‍ ടിസിഎസ് മിനി മാരത്തോണില്‍ തുടര്‍ച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡല്‍ കരസ്ഥമാക്കി മലയാളി സഹോദരിമാര്‍. ലണ്ടനിലെ ആന്‍ മേരി മല്‍പ്പാനും ക്രിസ്റ്റല്‍ മേരി മല്‍പ്പാനുമാണ് ഈ സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.
ആയിരങ്ങള്‍ പങ്കെടുത്ത ഈ വര്‍ഷത്തെ ലണ്ടന്‍ മിനി മാരത്തോണിലെ മലയാളികളായ മിന്നും താരങ്ങളാണ് ഈ സഹോദരിമാര്‍. സ്‌പോര്‍ട്‌സില്‍ തല്‍പരരായ ഇവരുടെ തുടര്‍ച്ചയായ മൂന്നാമത്തെ മാരാത്തോണ്‍ ആണിത്. ലണ്ടനിലെ മെയിന്‍ ലാന്‍ഡ് മാര്‍ക്കായ ലണ്ടന്‍ ഐ, ബിഗ്‌ബെന്‍, പാര്‍ലിമെന്റ്, ബക്കിങ്ഹാം പാലസ് എന്നിവ സ്ഥിതി ചെയ്യുന്ന വെസ്റ്റ് മിനിസ്റ്ററിലാണ് എല്ലവര്‍ഷവും ഈ മാരത്തോണ്‍ നടക്കുന്നത്.
ലണ്ടണിലെ ആദ്യകാല കുടിയേറ്റക്കാരായ ഇവരുടെ മാതാപിതാക്കള്‍ ആരോഗ്യ മേഖലയില്‍ ജീവനക്കാരായ ചാലക്കുടി സ്വദേശികളായ ഷീജോ മല്‍പ്പാനും, സിനി ഷീജോയും ആണ്. ഷീജോ മല്‍പ്പാന്‍ യുകെയിലെ ചാലക്കുടി നിവാസികളുടെ കൂട്ടായ്മയായ ചാലക്കുടി ചങ്ങാത്തം മുന്‍ പ്രസിഡന്റും സിനി ലണ്ടന്‍ ബാര്‍ട്ട്‌സ് എന്‍എച്ച്എസ് ട്രസ്റ്റിലെ ഡയബറ്റിക്‌സ് ക്ലിനിക്കല്‍ നഴ്‌സ് സ്‌പെഷ്യലിസ്റ്റ് ആണ്.