ദില്ലി : സ്ഥലങ്ങളുടെ പുനർനാമകരം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അപേക്ഷ സമർപ്പിച്ച് ഇതേ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച ഹർജിക്കാരൻ. വിദേശ ആധിപത്യക്കാലത്തെ ആയിരം സ്ഥലങ്ങൾ പുനർനാമകരണം ചെയ്യണമെന്ന് ആവശ്യം. ഇതിനായി കമ്മീഷൻ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് അപേക്ഷ.
ദില്ലിയുടെ പേര് ഇന്ദ്രപ്രസ്ഥം എന്നാക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. നേരത്തെ ഈ ഹർജി കടുത്ത വിമർശനത്തോടെ സുപ്രീം കോടതി തളളിയിരുന്നു. ഹർജിക്കാരന് കോടതി മുന്നറിയിപ്പും നൽകിയിരുന്നു. ബിജെപി നേതാവ് ആശ്വനി കുമാർ ഉപാധ്യയാ ആണ് അപേക്ഷ നൽകിയത്.